
ഹിന്ദി ഹൃദയഭൂവിൽ ഇടതുപക്ഷമെവിടെ എന്ന ചോദ്യത്തിന് എഴുത്തുകാരനും നടനുമായ സുധൻവാ ദേശ്പാണ്ഡെയുടെ മറുപടി കേൾക്കൂ; ‘സമരചരിത്രത്തിൽ ഉജ്വലപാഠം ചേർത്ത കർഷകസമരത്തിൽ രാജ്യം കേട്ടത് ഇടത് മുദ്രാവാക്യം. അഞ്ഞൂറോളം കർഷകസംഘടനകളുടെ കൂട്ടായ്മയെ ഒറ്റക്കെട്ടായി നിർത്തി വിജയത്തിലെത്തിച്ചത് അഖിലേന്ത്യാ കിസാൻസഭ.
ചിതറിപ്പോകുമായിരുന്ന സമരം കരുത്താർജിച്ചത് ഇടതു രാഷ്ട്രീയ ഉള്ളടക്കത്തിൽ ’ ‘‘ലെഫ്റ്റ് വേൾഡ് പബ്ലിക്കേഷൻ നേതൃത്വത്തിൽ ‘റെഡ്ബുക് ഡേ’ ആഘോഷം കേരളംപോലെ സിപിഐ എം ശക്തമായ സ്ഥലങ്ങളിൽമാത്രമല്ല ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലുമുണ്ടായി. ‘പുസ്തകത്തിന്റെ പ്രാധാന്യം തിരിച്ചറിയുക’ എന്ന പ്രചാരണമെത്തിച്ചു.
സംഘപരിവാർ ശക്തമായത് ഹൈന്ദവ വർഗീയതയും ന്യൂനപക്ഷവിരോധവും ആഴത്തിൽ വേരു പടർത്തിയാണ്. ശാസ്ത്രചിന്തയെ ഇല്ലാതാക്കുന്നു.
യുക്തിയും വിവേകവും ചോദ്യം ചെയ്യപ്പെടുകയാണ്. ആശയപരമായാണ് അതിനെ നേരിടേണ്ടത്.
പുസ്തകം അതിന് വലിയ കരുത്തുനൽകുന്നു. സ്വതന്ത്രവായനയും പുസ്തകവും സംഘപരിവാർ പ്രോത്സാഹിപ്പിക്കുന്നില്ല.
എന്നാൽ, ഇടതുപക്ഷം ഈ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത് ’–- ലെഫ്റ്റ് വേൾഡ് മാനേജിങ് എഡിറ്റർകൂടിയായ ദേശ്പാണ്ഡെ പറഞ്ഞു. തെരുവിൽ പിടഞ്ഞുവീണ നാടകകാരൻ സഫ്ദർ ഹാശ്മിയുടെ ജീവിതം പറയുന്ന ദേശ്പാണ്ഡെയുടെ പുസ്തകമാണ് ‘ഹല്ലാ ബോൽ’.
പ്രമോദ് പയ്യന്നൂരിന്റെ വിവർത്തനം കഴിഞ്ഞദിവസം പ്രകാശിപ്പിച്ചിരുന്നു. ഹാശ്മി കൊല്ലപ്പെടുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ദേശ്പാണ്ഡെ കാൽനൂറ്റാണ്ടിനുശേഷം പുസ്തകം എഴുതാനുള്ള കാരണം? ‘ഇത്തരത്തിലൊരു പുസ്തകം വേണോയെന്ന് സംശയമായിരുന്നു.
എനിക്ക് എഴുതാൻ കഴിയുമായിരുന്നില്ല. രൂപം കിട്ടുന്നില്ല.
എന്നാൽ, 2019ൽ സംഘപരിവാർ ആക്രമണത്തിനെതിരെ സെന്റ് സ്റ്റീഫൻസ് കോളേജിലെ കുട്ടികൾ ഉയർത്തിയ പ്ലക്കാർഡിൽ ‘ഞങ്ങൾ ഹാശ്മിയുടെ പിന്മുറക്കാരാണ്’ എന്നെഴുതിയിരിക്കുന്നു. അനവധി ക്യാമ്പസുകളിൽ അതുയർന്നു.
എനിക്ക് മനസ്സിലായി, ഹാശ്മിയുടെ ആശയവും രാഷ്ട്രീയവും പുതുതലമുറയിൽ ആവേശിച്ചിരിക്കുന്നുവെന്ന്. അവർക്കാണ് ഈ പുസ്തകം’–- ദേശ്പാണ്ഡെ പറഞ്ഞു.
‘നിങ്ങൾക്ക് സ്നേഹിക്കണോ സമരത്തിൽ പങ്കുചേരൂ’ എന്ന ഹാശ്മിവചനത്തിന് മരണമില്ലെന്നാണ് ഏറ്റവും പുതിയ തലമുറയും തെരുവിന്റെ സംഗീതത്തെ നെഞ്ചേറ്റിയതിലൂടെ തെളിയുന്നത് . source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]