
ബോളിവുഡ് സിനിമയിലെ താരത്തിളക്കമുള്ള ദമ്പതികളിൽ മുൻനിരയിലുള്ളവരാണ് രൺബീർ കപൂറും ആലിയാ ഭട്ടും. പുതിയചിത്രമായ അനിമൽ 1000 കോടി കളക്ഷൻ സ്വന്തമാക്കിയതിന്റെ നേട്ടത്തിലാണ് രൺബീറെങ്കിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ആലിയ. ഇപ്പോഴിതാ മകൾ റാഹയുടെ പേരിലാണ് ഇരുവരും വീണ്ടും വാർത്തകളിൽ നിറയുന്നത്.
2022 ഏപ്രിൽ 14-നായിരുന്നു ആലിയയുടേയും രൺബീറിന്റേയും വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇതേവർഷം നവംബർ ആറിനാണ് രൺബീറിനും ആലിയക്കും കുഞ്ഞ് പിറന്നത്. എന്നാൽ കുഞ്ഞിന്റെ മുഖം ഇരുവരും ഒരിടത്തും കാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മകൾ റാഹയുടെ മുഖം ക്യാമറകൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് രൺബീറും ആലിയയും. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
നടൻ കുനാൽ കപൂറിന്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയപ്പോഴാണ് മൂവരും ക്യാമറകൾക്ക് മുന്നിൽപ്പെട്ടത്. പിന്നെ ഒരുമിച്ചുതന്നെ ചിത്രങ്ങൾക്കായി പോസ് ചെയ്തു. ഇടയ്ക്ക് മകളെ നിലത്തുനിർത്താൻ രൺബീർ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞുറാഹ ഇതിലൊന്നും താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയായിരുന്നു. ഇതോടെ രൺബീർ മകളെ വീണ്ടും എടുക്കുകയാണ്. ഒരുതവണകൂടി ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം മൂന്നുപേരും മടങ്ങുന്നതും വീഡിയോയിൽ കാണാം.
നിരവധി പേരാണ് ഈ വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. റാഹയെ കണ്ടാൽ മുത്തച്ഛൻ റിഷി കപൂറിനെപ്പോലെയുണ്ടെന്നായിരുന്നു മിക്കവരും കമന്റ്ചെയ്തത്. റിഷി കപൂർ പുനർജനിച്ചുവന്നതാണോയെന്നായിരുന്നു വേറൊരു പ്രതികരണം. റാഹയുടെ നീലക്കണ്ണുകളാണ് മറ്റുചിലരെ ആകർഷിച്ചത്. മകൾ റാഹ ജനിച്ചപ്പോൾ അവളുടെ കൺപീലികളാണ് താൻ ആദ്യം ശ്രദ്ധിച്ചതെന്ന് ആലിയ മുമ്പ് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]