
ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടുള്ളത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം വാഹനങ്ങളുടെ നീണ്ട നിര കാണിക്കുന്ന നിരവധി വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അക്കൂട്ടത്തിൽ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമർശനം ഉയര്‍ത്തി. വലിയ ഗതാഗത കുരുക്കിനിടയില്‍ രണ്ട് യുവാക്കൾ, തങ്ങളുടെ കാറിന്റെ ഡോറുകള്‍ തുറന്ന് വച്ച് വാഹനം ഓടിക്കുക മാത്രമല്ല, തുറന്ന ഡോറില്‍ കിടന്ന് ആടുന്നതും വീഡിയോയില്‍ കാണാം. ഈ സമയം ഇതുവഴി നിരവധി വാഹനങ്ങളും മറ്റും തലങ്ങും വിലങ്ങും പോകുന്നതും കാണാം. മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിലുള്ള യുവാക്കളുടെ പെരുമാറ്റം വലിയ രോഷപ്രകടനത്തിനാണ് സാമൂഹിക മാധ്യമങ്ങളില്‍ വഴിയൊരുക്കിയത്.
‘ദയവുചെയ്ത് അപകടത്തിന് വഴി ഒരുക്കരുത്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ മണാലി – സോളാംഗ് – അടൽ ടണലിൽ നിന്നുള്ളതാണ്. നിരയായി വരുന്ന വാഹനങ്ങൾക്കിടയിൽ കാറിൽ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാരാണ് ഏറെ അപകടകരമായ രീതിയിൽ താങ്ങളുടെ വാഹനത്തിന്റെ വാതിലുകൾ തുറന്നിടുകയും മറ്റ് വാഹനങ്ങൾക്ക് കൂടി അപകട ഭീഷണി സൃഷ്ടിക്കുകയും ചെയ്തത്. തുറന്നിട്ട വാതിലിലൂടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആൾ സ്റ്റിയറിങ്ങിൽ കൈ മാത്രം പിടിച്ചുകൊണ്ട് കാറിന് പുറത്തേക്ക് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്നതും ഒപ്പമുള്ള സഹയാത്രികൻ ഡോറിൽ തൂങ്ങിയാടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവരുടെ ഈ പ്രവർത്തിയിൽ വാഹനത്തിന്റെ ബാലൻസ് നഷ്ടമാകുന്നതും പലപ്പോഴും വാഹനം വെട്ടി തെന്നി പോകുന്നതും വീഡിയോയിൽ കാണാം. റോഡിലുള്ള മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരും ഇവരുടെ പ്രവർത്തിയെ ആശ്ചര്യത്തോടെ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
Kindly don’t create menace 🙏🏻
Manali – Solang – Atal Tunnel— Weatherman Shubham (@shubhamtorres09)
സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോക്കെതിരെ വലിയ രോഷം പ്രകടനമാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പലരും വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ കമന്റ് ചെയ്ത് വാഹന ഉടമയെയും വാഹനത്തിൽ ഉണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചില ഉപഭോക്താക്കൾ വീഡിയോ ഹരിയാന മുഖ്യമന്ത്രിക്ക് ടാഗ് ചെയ്യുകയും വാഹനം ഹരിയാന രജിസ്ട്രേഷൻ ആണെന്നും ഈ പ്രവർത്തി ചെയ്തവരെ പിടികൂടി ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരനെഴുതിയത്. ‘ഇവര്‍ മിക്കവാറും ദില്ലി എന്‍സിആറില്‍ നിന്നുള്ളവരാകും. നിയമ ലംഘനം നടത്തുന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]