

അപകടത്തിന് കാരണം സംഘാടകരുടെ അനാസ്ഥ; താല്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു
തിരുവനന്തപുരം: ക്രിസ്മസ് ഫെസ്റ്റിനിടെ താല്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര്.
നെയ്യാറ്റിൻകരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനിടെ ആയിരുന്നു അപകടം.
സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി.
അപകടത്തില്‍ 30 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ രാത്രി 9 മണിയോടെയാണ് പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനിടെ താല്കാലിക നടപ്പാലം തകര്‍ന്ന് അപകടമുണ്ടായത്. സ്ഥലത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റില്‍ പുല്‍ക്കൂടും ദീപാലങ്കാരങ്ങളും വാട്ടര്ഷോയടക്കം നിരവധി പരിപാടികളും ഒരുക്കിയിരുന്നു.
വാട്ടര്‍ ഷോ കാണാൻ ആളുകള്‍ കൂട്ടത്തോടെ നടപ്പാലത്തിലേക്ക് കയറിയതാണ് അപകടമുണ്ടാക്കിയത്. 100 ലധികം പേര് 10 മീറ്ററോളം നീളമുള്ള നടപ്പാലത്തില്‍ കയറിയതോടെ പാലം തകര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]