
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ് – ഈ വര്‍ഷത്തെ ടര്‍ക്കിഷ് സൂപ്പര്‍ കപ്പ് ഫുട്ബോളിന് ശനിയാഴ്ച റിയാദിലെ അല്‍അവ്വല്‍ പാര്‍ക്ക് വേദിയാവും. നിലവിലെ ടര്‍ക്കിഷ് സൂപ്പര്‍ലിഗ ചാമ്പ്യന്മാരായ ഗലതസറായിയും കഴിഞ്ഞ സീസണിലെ ടര്‍ക്കിഷ് കപ്പ് ജേതാക്കളായ ഫെനര്ബാച്ചെയുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ഇസ്താംബൂള്‍ ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടം ഫുട്ബോളിലെ ആവേശമേറിയ അങ്കങ്ങളിലൊന്നാണ്. സൗദി സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
അവ്വല്‍ പാര്‍ക്ക് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണ്. ഇവിടെ 25,000 പേര്‍ക്ക് കളി കാണാം. തുര്‍ക്കി ലീഗില്‍ 17 റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും 44 പോയന്റുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ്.