
കൊൽക്കത്ത
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഒന്നാംസ്ഥാനത്ത്. ശ്രീനിധി ഡെക്കാനെ 2–-1ന് തോൽപ്പിച്ചാണ് ചാമ്പ്യൻമാരുടെ മുന്നേറ്റം.
ഒമ്പത് കളിയിൽ തോൽവിയറിയാത്ത ഗോകുലത്തിന് 21 പോയിന്റാണ്. രണ്ടാമതുള്ള മുഹമ്മദൻസിന് എട്ട് കളിയിൽ 19.
ശ്രീനിധിയാണ് 17 പോയിന്റുമായി മൂന്നാമത്. അമിനോ ബൗബ, ജോർദാൻ ഫ്ലെച്ചർ എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.
ഡേവിഡ് കാസ്റ്റൻഡയിലൂടെ ശ്രീനിധി ഒന്ന് മടക്കി. കളിയുടെ തുടക്കമേ ഗോകുലം ആധിപത്യം പുലർത്തി.
നാലാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ക്യാപ്റ്റൻ ഷരീഫ് മുഹമ്മദിന്റെ കോർണർ ഹെഡ്ഡറിലൂടെ വലയിലാക്കി പ്രതിരോധക്കാരൻ ബൗബ ലീഡ് സമ്മാനിച്ചു.
മുന്നേറ്റക്കാരായ ലൂക്ക മാജ്സെനും ഫ്ലെച്ചറിനും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. മുപ്പതാംമിനിറ്റിൽ ഇരുവരുടെയും നീക്കം ഫലം കണ്ടു.
ലൂക്ക ഒരുക്കിയ പന്ത് ഫ്ലെച്ചർ ഗോളാക്കി. രണ്ടാംപകുതിയുടെ തുടക്കത്തിൽ ശ്രീനിധി ഗോകുലത്തെ വിറപ്പിച്ചെങ്കിലും പ്രതിരോധത്തെ അണിനിരത്തി ഗോകുലം അതിജീവിച്ചു.
ശനിയാഴ്ച ഇന്ത്യൻ ആരോസുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]