
കൊച്ചി> നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രമുഖ നടിയെ ഉടൻ ചോദ്യം ചെയ്യും. ഒന്നാംപ്രതിയായ നടൻ ദിലീപിന്റെ ഫോണിൽനിന്ന് നീക്കിയ 12 വാട്സാപ് ചാറ്റുകളിൽ ഒന്ന് ഇവരുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
മലയാള സിനിമയിൽ നേരത്തേ നായികയായിരുന്ന ഇവർ ദുബായിലാണിപ്പോൾ താമസിക്കുന്നത്. നീക്കം ചെയ്ത ചാറ്റുകളിലുൾപ്പെട്ട
മറ്റുള്ളവരേയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. സിനിമ–-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശിനികളെ ചോദ്യം ചെയ്തിരുന്നു.
വിദേശത്തുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളെ ക്രൈംബ്രാഞ്ച് സമീപിക്കും. കേസിലെ ഏഴാംപ്രതി സായ് ശങ്കറിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
ദിലീപിന്റെ നിർദേശപ്രകാരം ഇയാളാണ് രണ്ട് ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തത്. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]