
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ -ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ‘ഗരുഡൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ പൂജ വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്ററിന് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബ്ലോക്ബസ്റ്റർ ഹിറ്റ് ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം -സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ തോമസ്, ആർട്ട് ഡയറക്ടർ -പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണക്സ് സേവ്യർ, എഡിറ്റർ ആൻഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, മ്യൂസിക് -ജെയ്ക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യെശോധരൻ, റഹീം പി എം കെ (ദുബായ്), ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് -ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ -റോഷൻ ചന്ദ്ര, ഡിസൈൻ -ഓൾഡ്മങ്ക്സ്, സ്റ്റിൽസ് -പ്രേംലാൽ,വാർത്താ പ്രചരണം -മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് -ബിനു ബ്രിങ്ഫോർത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]