

മകനുമൊത്തുള്ള ‘കുസൃതി പെയിന്റിംഗ്’ വൈറൽ;മകന് പെയിന്റ് ചെയ്ത് പഠിക്കാന്‍ സ്വന്തം ശരീരം വിട്ടുനല്‍കി കളക്ടര്‍ ദിവ്യ അയ്യര്‍.
സ്വന്തം ലേഖിക
തിരുവനന്തപുരം:ഔദ്യോഗികത്തിരക്കുകളില്‍ നിന്നും ഒഴിവുകിട്ടിയ ദിവസം മകന് പെയിന്റിംഗ് ചെയ്ത് പഠിക്കാന്‍ സ്വന്തം ശരീരം തന്നെ വിട്ടുനല്‍കി കളക്ടര്‍ ദിവ്യ അയ്യര്‍.മകന്റെ കുസൃതികള്‍ക്കൊപ്പം ക്ഷമയോടെ കൂടിയ ദിവ്യ എസ് അയ്യര്‍ പങ്കുവെച്ച വീഡിയോ ധാരാളം പേര് കമന്റിട്ടും ഷെയര്‍ ചെയ്തും ലൈവാക്കുകയാണ്.
ക്ഷമയോടെ ചമ്രം പടിഞ്ഞ് ഇരുന്നുകൊടുക്കുന്ന ദിവ്യയുടെ കൈകളിലും തലമുടിയിലും ചുരിദാറിലും മകന് മല്‍ഹാര്‍ അക്രിലിക് പെയിന്റ് വാരിപ്പൂശുന്നുണ്ട്. എന്നിട്ടും മകന്റെ കുസൃതി ആസ്വദിച്ച് ചിരിക്കുന്ന ദിവ്യ എസ് അയ്യരെയാണ് വീഡിയോയില്‍ കാണുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എങ്ങിനെയാണ് ഇത്രയും ക്ഷമയോടെ ഇരുന്ന് കൊടുക്കുന്നത്, ജോലിത്തിരക്കുകള്‍ക്കിടയില്‍ എങ്ങിനെയാണ് ഇതിനെല്ലാം സമയം കണ്ടെത്തുന്നത് തുടങ്ങി ഒട്ടേറെ കമന്റുകളാണ് വീഡിയോക്ക് കിട്ടുന്നത്. എന്തായാലും ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും മകനോടൊപ്പം സമയം പങ്കിടുകയും അവന്റെ കുസൃതികളില്‍ കൂട്ടാളിയാവുകയും ചെയ്യുന്ന ഒരു അമ്മയെയും ദിവ്യയില്‍ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]