
കോഴിക്കോട്- പ്രമുഖ കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.
മാതൃഭൂമി ദിനപത്രത്തിലെ ‘എക്സിക്കുട്ടന്‍’ കാര്‍ട്ടൂണ്‍ പംക്തി രജീന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍-കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
2022-ലും 23-ലും റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്കാരം നേടിയിരുന്നു. രണ്ടുമാസം മുന്‍പ് ഈജിപ്തിലെ അല്‍അസര്‍ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാംസ്ഥാനവും ലഭിച്ചു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളിലും അദ്ദേഹത്തിന്റെ കാര്ട്ടൂണുകള് ഇടംനേടിയിട്ടുണ്ട്.
കൂത്തുപറമ്പ് മാങ്ങാട്ടിടം കെ.ടി.ഗോപിനാഥിന്റെയും (റിട്ട. മാതൃഭൂമി) സി.ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
