
ലോകത്തെവിടെയും മോഷ്ടാക്കളുണ്ട്. എന്നാൽ, യാത്രക്കിടെ കാബ് ഡ്രൈവർ തന്നെ പാസ്പോർട്ടും ലഗേജും മോഷ്ടിച്ചാൽ എന്താണ് ചെയ്യുക? അതുപോലെ ഒരു അനുഭവമുണ്ടായത് കാംബ്രിഡ്ജിൽ നിന്നും ശ്രേയ വർമ എന്ന യുവതിക്കാണ്.
ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ശ്രേയ. അതിനിടെയാണ് അവൾ കയറിയ കാബിന്റെ ഡ്രൈവർ അവളെ ഇറക്കിവിട്ട് അവളുടെ പാസ്പോർട്ടടക്കം ലഗേജുമായി അവിടെ നിന്നും മുങ്ങിയത്. എങ്ങനെയെങ്കിലും ആ സാധനങ്ങൾ തിരികെ നൽകണം എന്ന് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ ശ്രേയ.
വാഹനത്തിൽ കയറിയപ്പോഴാണ് താൻ ഹെഡ്ഡ്ഫോൺ എടുത്തില്ല എന്ന കാര്യം അവൾ ശ്രദ്ധിക്കുന്നത്. കാബ് ഡ്രൈവറോട് വാഹനം തിരിക്കാനും കുറച്ച് നേരം കാത്തുനിൽക്കാനും അവൾ പറഞ്ഞു. എന്നാൽ, ഹെഡ്ഡ്ഫോൺ എടുത്ത് തിരികെ എത്തുമ്പോഴേക്കും കാബ് അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, റൈഡും ഡ്രൈവർ കാൻസൽ ചെയ്തിരുന്നു. ‘എല്ലാം കാറിന്റെ അകത്തായിരുന്നു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു’ എന്നാണ് ശ്രേയ പറയുന്നത്. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ രണ്ട് ബാഗുകൾ, പാസ്പോർട്ടും വിസയും മറ്റ് രേഖകളുമുള്ള മറ്റൊരു ബാഗ് ഇവയെല്ലാം ശ്രേയയ്ക്ക് നഷ്ടപ്പെട്ടതിൽ പെടുന്നു.
Lyft വഴിയാണ് ശ്രേയ കാബ് ബുക്ക് ചെയ്തത്. അവരുടെ കസ്റ്റമർ സർവീസിൽ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഡ്രൈവറെ കണ്ടെത്തുക എന്നത് തങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ്. പിന്നാലെ, പൊലീസിലും ശ്രേയ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പാസ്പോർട്ടും വിസയും അടക്കം നഷ്ടപ്പെട്ടതിന് പിന്നാലെ താൻ വലിയ വിഷമത്തിലാണ് എന്നും തന്റെ കയ്യിൽ ഇനി ഒന്നുമില്ല എന്നുമാണ് ശ്രേയ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 24, 2023, 3:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]