

‘മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ പോലും ഏറെ സന്തോഷവാൻ; ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; റിട്ട. അസി. പൊലീസ് കമ്മീഷ്ണറുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍
ഹരിപ്പാട്: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേര്‍ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ഹരികൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം.
അന്വേഷണം ആവശ്യപ്പെട്ട് സഹോദരങ്ങളായ കെ മുരളീകൃഷ്ണൻ, സൗമിനി ദേവി, ശോഭലത എന്നിവര്‍ മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ച് എസ് പിയ്ക്കും പരാതി നല്കി. ഹരിപ്പാട് കുമാരപുരം പുത്തേത്ത് പരേതനായ കരുണാകരൻ നായരുടെ മകനാണ് കെ ഹരികൃഷ്ണൻ.
കഴിഞ്ഞ ഏപ്രില്‍ 29ന് പുലര്‍ച്ചെ 5.30 ഓടെ ചേപ്പാട് രാമപുരം ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള റയില്‍വേ ക്രോസിനു സമീപത്താണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ക്രോസിന് പടിഞ്ഞാറ് ഭാഗത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഹരികൃഷ്ണന്റെ കാറും കണ്ടെത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിക്കുകയും ചെയ്തു. ലോക്കല്‍ പൊലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തി കൊണ്ട് ഫയല്‍ ക്ലോസ് ചെയ്തിരുന്നു.
പൊലീസ് സേനയില്‍ വിജയകരമായി സേവനം പൂര്‍ത്തിയാക്കുകയും സമ്മര്‍ദങ്ങളെയൊക്കെ അതിജീവിക്കുകയും നിരവധി വേദികളില്‍ മന:ശാസ്ത്ര ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തിട്ടുള്ള പ്രൊഫഷണലായ ഹരികൃഷ്ണൻ മാനസിക സമ്മര്‍ദത്തിന് അടിമപ്പെടുമെന്ന് കരുതാനാവുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ പോലും സന്തോഷവാനായാണ് ഹരികൃഷ്ണനെ കണ്ടത്.
ഇതെല്ലാം സംഭവത്തിന്റെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും അടിയന്തിരമായി പുനരന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സഹോദരങ്ങളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]