
വൻപയര്‍, തുവരപ്പരിപ്പ്, പഞ്ചസാര, വൻകടല, പച്ചരി തുടങ്ങിയവ പലയിടത്തും കിട്ടാക്കനി; സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്രിസ്മസ് – പുതുവത്സര ചന്തകളില്‍ അവശ്യസാധനങ്ങളില്ല; ദുരിതത്തിലായി സാധാരണക്കാർ
തിരുവനന്തപുരം: സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.
ക്രിസ്മസ് – പുതുവത്സര ചന്തകളില്‍ 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കു കടുത്ത ക്ഷാമം.
വൻപയര്‍, തുവരപ്പരിപ്പ്, പഞ്ചസാര, വൻകടല, പച്ചരി തുടങ്ങിയവ പലയിടത്തും ഇല്ല.
മുൻപ് സാധനങ്ങള്‍ നല്കിയ വകയില്‍ വിതരണക്കാര്‍ക്ക് 630 കോടിയിലേറെ രൂപ കുടിശിക നല്‍കാനുള്ളതിനാല്‍ ക്രിസ്മസിന് മുന്നോടിയായി സപ്ലൈകോ ടെൻഡര്‍ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മാത്രമാണ് ഇത്തവണ ക്രിസ്മസ് ചന്തകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരുവനന്തപുരം: പഞ്ചസാര, പച്ചരി, കുറുവ അരി, കടല, വൻ പയര്‍, ഉഴുന്ന് എന്നിവ ഇല്ല. മുളക്, മല്ലി, ചെറുപയര്‍, തുവരപ്പരിപ്പ്, അരി, വെളിച്ചെണ്ണ എന്നിവ ഉണ്ടെങ്കിലും ആവശ്യപ്പെടുന്ന അളവിലും കുറച്ചാണു നല്‍കുന്നത്.
കൊല്ലം: ചെറുപയര്‍, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, മല്ലി എന്നീ സബ്സിഡി ഉല്‍പന്നങ്ങളാണുള്ളത്. അരി, ഉഴുന്ന് എന്നിവ ഇന്ന് എത്തുമെന്നും മറ്റുള്ളവ വരുംദിവസങ്ങളില്‍ എത്തുമെന്നും ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.
പത്തനംതിട്ട: പഞ്ചസാര ഒഴികെയുള്ള 12 സബ്സിഡി ഇനങ്ങളും ഇന്നലെ രാത്രിയോടെ വിതരണത്തിനെത്തി.
കോട്ടയം: വെളിച്ചെണ്ണ, മല്ലി, അരി എന്നിവ മാത്രമാണു സബ്സിഡി ഇനങ്ങളില്‍ സ്റ്റോക്കുള്ളത്.
എറണാകുളം: കഴിഞ്ഞ ദിവസം വരെ തുവരപ്പരിപ്പ്, മല്ലി,’ വെളിച്ചെണ്ണ എന്നീ സബ്സിഡി സാധനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ ചെറുപയര്‍, ഉഴുന്ന്, കടല, മുളക്, മട്ട അരി, ജയ അരി എന്നിവ കൂടിയെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]