
ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച രാത്രി 7 മണിയോടെ 141 അടിയിലെത്തിയതോടെയാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 300 ഘന അടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. മഴ മാറി നില്‍ക്കുന്നതിനാലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കിയിലേക്ക് ജലം തുറന്നു വിടുമെന്ന് മുമ്പ് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് തമിഴ്നാട് പിന്‍വലിച്ചിരുന്നു. ജലനിരപ്പ് 141 അടി ആയതോടെ ഇടുക്കിയിലേക്ക് ജലം തുറന്നു വിടാനുള്ള സാധ്യത വര്‍ധിച്ചു.