
കൊയിലാണ്ടി: കോഴിക്കോട് പതിനാറു വയസ്സുകാരിയെ മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തലക്കുളത്തൂര്‍ സ്വദേശികളായ അവിനാഷ്, അശ്വന്ത്, സുബിൻ എന്നിവരെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പ്രതികള്‍ തടവ് ശിക്ഷയ്ക്ക് പുറമേ എഴുപത്തി അയ്യായിരം രൂപ പിഴയുമടയ്ക്കണം.
2022-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാം എന്ന് പറഞ്ഞ് പറ്റിച്ച് പ്രതികള്‍ തൊട്ടടുത്തുള്ള ഒരു മലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നതും വീട്ടുകാരുടെ പരാതിയിൽ എലത്തൂര്‍ പൊലീസ് കേസെടുക്കുന്നതും. അന്വേഷണത്തിനൊടുവിൽ പൊലീസിസ് പ്രതികളെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]