

ക്രിസ്മസിന് സ്പെഷ്യല്‍ വന്ദേഭാരത്; സര്‍വീസ് ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ; ഈ മാസം 25 മുതൽ സര്‍വീസ് നടത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തിന് ക്രിസ്മസിന് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.
പുലര്‍ച്ചെ 4.30 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്പെഷ്യല്‍ വന്ദേഭാരതിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിലിവില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും സ്പെഷല്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]