
ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. ഡെറാഡൂണിലാണ് സംഭവം. ബന്ധുവായ 15കാരനെയാണ് എച്ച്ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ആൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് യുവതിയുടെ ഭർത്താവ് എയ്ഡ്സ് ബാധിച്ച് മരിച്ചത്. തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇരയായ ആൺകുട്ടി കുടുംബത്തിലെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതോടെയാണ് യുവതി സ്വന്തം വീട്ടിൽവെച്ച് ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കുന്നത്.
ആൺകുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പല തവണ യുവതി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് പോലീസ് പറയുന്നു. വിവരം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡിപ്പിക്കപ്പെട്ട ആൺകുട്ടി യുവതിയുടെ ഭർത്താവിന്റെ മൂത്ത സഹോദരന്റെ മകനാണ്. യുവതി മനപ്പൂർവ്വം എയിഡ്സ് പടർത്തുന്നതിന് വേണ്ടിയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഭർത്താവിന്റെ എയിഡ്സ് വന്ന മരണപ്പെടുകയും ബാക്കിയുള്ളവർ സുഖമായി ഇരിക്കുകയും ചെയ്യുന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്. വിവരം പുറത്ത് പറയാതിരിക്കാൻ ആൺകുട്ടിയെ യുവതി ഭീഷണിപ്പെടുത്തുന്നത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിവരം തിരക്കിയപ്പോഴാണ് ആൺകുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞത്. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]