
കൊച്ചി: പരസ്പര സമ്മതതോടെയുള്ള ലൈംഗീക ബന്ധത്തിന് ശേഷം പ്രതി മറ്റോരു വിവാഹം കഴിച്ചാല്‍ വിവാഹ വാഗ്ദാനം നല്കി പീഡിരപ്പിച്ചു എന്ന കുറ്റത്തിന് കേസെടുക്കാനാവില്ലന്ന് ഹൈക്കോടതി. കേരള ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ കുറ്റം ബാധകമാകണമെങ്കില്‍ സത്യം മറച്ചു വച്ചു തെറ്റിദ്ധരിപ്പിച്ച ശേഷം ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തില്‍ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു
. വിവാഹ വാഗ്ദാനം നല്കി പീഡിരപ്പിച്ചുവെന്ന കേസില്‍ കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച കേസില്‍ പ്രതിയായ വണ്ടിപ്പെരിയാര്‍ സ്വദേശി നല്കിയ അപ്പീലിലാണ് കോടതിയുടെ പരമാര്‍ശം. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടര്‍ന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു.
ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയതു വ്യാജ വാഗ്ദാനം നല്‍കിയോ വസ്തുതകള്‍ മറച്ചു വച്ചോ ആണെന്നു പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ലൈംഗികതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരം സംരക്ഷിക്കണം എന്നാണു നിയമം ലക്ഷ്യമിടുന്നത്. ശാരീരിക ബന്ധത്തിനു മുന്‍പു പ്രതി തനിക്ക് അറിവുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താല്‍ സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കും.
സാഹചര്യങ്ങള്‍ കൂടി വിലയിരുത്തി കേസില്‍ തീരുമാനമെടുക്കണമെന്നു കോടതി പറഞ്ഞു. യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇവിടെ വാഗ്ദാനം ലംഘിച്ചു എന്നു പറയാമെങ്കിലും വ്യാജ വാഗ്ദാനം നല്കിയെന്നു കരുതാനാവില്ലന്നും കോടതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]