
പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ വീണ്ടും കേസ്. ഡിജിപിയുടെ വസതിയിലേക്ക് നടത്തിയ മഹിളാ മോർച്ച പ്രതിഷേധം റിപ്പോർട്ട് ചെയ്തവർക്കെതിരെയാണ് കേസ്. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ( case against journalists who covered mahila morcha protest )
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോർച്ച ഡിജിപി വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധം പകർത്താനായി ഡിജിപിയുടെ ഗേറ്റ് കടന്നുചെന്ന മാധ്യമപ്രവർത്തകർക്കെതിരെ ഡിജിപിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയെന്ന് പറഞ്ഞാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Story Highlights: case against journalists who covered mahila morcha protest
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]