
ബംഗളൂരു
സി കെ നായുഡു അണ്ടർ 25 ക്രിക്കറ്റിന്റെ ആദ്യദിനം കേരളം പിടിമുറുക്കി. ആദ്യം ബാറ്റുചെയ്ത ഉത്തർപ്രദേശ് 208 റണ്ണിന് പുറത്തായി. കളി നിർത്തുമ്പോൾ കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്ണെടുത്തു. ഓപ്പണർമാരായ അനന്തകൃഷ്ണനും(10) ആനന്ദ് കൃഷ്ണനുമാണ് (1) ക്രീസിൽ.
ഉത്തർപ്രദേശിനായി ആഞ്ജനേയ സൂര്യവൻഷിയും (72) പ്രിൻസ് യാദവും (61) തിളങ്ങി. കേരളത്തിനായി എഫ് ഫാനൂസും അഖിൽ സ്കറിയയും മൂന്ന് വിക്കറ്റുവീതം വീഴ്ത്തി. വിശേശ്വർ സുരേഷിന് രണ്ട് വിക്കറ്റുണ്ട്. വിഷ്ണു പി കുമാർ ഒരു വിക്കറ്റ് നേടി. ടൂർണമെന്റിൽ മുന്നേറാൻ കേരളത്തിന് വിജയം അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]