
തിരുവനന്തപുരം: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ തിരുവനന്തപുരത്ത് പലയിടത്തും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു. പാറശാലയിൽ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. നെയ്യാറ്റിൻകരയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വെള്ളായണി ജങ്ഷനിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി.
നെയ്യാറ്റിൻകരയിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവിടെയെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഇവര്‍ മര്‍ദ്ദിച്ചു. പാറശ്ശാല പരശുവയ്ക്കലിൽ യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസുകാരുമായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നീട് നെയ്യാറ്റിൻ കരയിൽ ബിജെപി പാർട്ടി ഓഫീസിനു നേരെ കല്ലേറുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
തിരുവനന്തപുരം വെള്ളായണി ജംഗ്ഷനിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് കരിങ്കോടി പ്രതിഷേധം നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. ഈ സമയത്ത് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. പാറശ്ശാലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മന്ത്രിസഭ മടങ്ങിവരും വഴിയാണ് പ്രതിഷേധം ഉണ്ടായത്.
Last Updated Dec 22, 2023, 10:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]