
മാനന്തവാടി: വയനാട്ടിൽ കോളേജ് ബസ് ഡ്രൈവറെ ഒരു സംഘം ബസ് തടഞ്ഞിട്ട് മർദിച്ചതായി പരാതി. നടവയൽ സിഎം കോളേജിലെ ബസ് ഡ്രൈവർ പി.എസ്. ഷിൻസിനാണ് മർദനമേറ്റത്. കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മാനന്താവാടി രണ്ടേ നാലിൽ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു ആക്രമണം. കോളേജ് വിദ്യാർത്ഥികളെ ഇറക്കാൻ പോകുമ്പോഴാണ് മർദനം. വഴിയില്‍ വെച്ച് ഒരു സംഘം വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. പരിക്കേറ്റ ഡ്രൈവർ ഷിൻസ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ വർഷം സിഎം കോളേജിൽ പഠനം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിനി ഭർത്താവിനൊപ്പം കോളേജില്‍ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നിരുന്നു. അവിടെ വച്ച് വാഹനത്തിന് സൈഡ് നൽകുന്നതിൽ ഇവരുമായി വാക്കേറ്റവുണ്ടായി. ഇതാണ് മർദനത്തിൽ കലാശിച്ചത്. കോളേജ് അധികൃതർ മാനന്തവാടി പൊലീസിൽ പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]