
ജീത്തു ജോസഫിന്റെ നേരിലൂടെ മോഹൻലാല്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. പ്രകടനത്തില്‍ വിസ്മയിപ്പിക്കുകയാണ് മോഹൻലാല്‍. മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിനെ സംവിധായകൻ പ്രിയദദര്‍ശൻ അഭിനന്ദിച്ചത് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.
പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേല്‍ക്കില്ല. മോഹൻലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. നിങ്ങൾ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങളെന്നും സംവിധായകൻ പ്രിയദര്ശൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
വക്കീല്‍ വേഷത്തില്‍ മോഹൻലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ എത്തിയപ്പോള്‍ വമ്പൻ വിജയമായി മാറുന്ന ഒരു കാഴ്ചയാണ് കാണാനാകുന്നത്. കഥാപാത്രമായി മോഹൻലാലിനെ കാണാനാകുന്നത് കുറേക്കാലത്തിന് ശേഷം നേരിലൂടെയാണ് എന്നാണ് പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. നേരിലെ വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായി അത്രത്തോളം താദാത്മ്യം പ്രാപിച്ചിരിക്കുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാല്‍. താരത്തില്‍ എന്നതിലുപരിയായി ഒരു നടനെയാണ് ചിത്രത്തില്‍ കാണാൻ സാധിക്കുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട വിജയമോഹൻ പോകെപ്പോകെ ചിത്രത്തില്‍ വിജയത്തിലേക്ക് എത്തുന്നത് മോഹൻലാലിന്റെ പക്വതയോടെയുളള പ്രകടനത്തില്‍ വിസ്യത്തോടെയാണ് നോക്കിക്കാണാനാകുന്നത് എന്നാണ് നേര് കണ്ടവര്‍ പറയുന്നത്.
അനശ്വര രാജനാണ് നേര് എന്ന സിനിമയില്‍ വിസ്മയിപ്പിക്കുന്ന മറ്റൊരു പ്രകടനം നടത്തിയിരിക്കുന്നത്. അനശ്വര രാജനാണ് നേരില്‍ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നതും. പ്രിയാമണിയും മികവ് കാട്ടുന്നു. സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ക്ക് പുറമേ കൃഷ്ണപ്രഭ, ശാന്തി മായാദേവി എന്നിവരും നേരില്‍ നിര്‍ണായക കഥാപാത്രമാകുന്നു. ജീത്തു ജോസഫിനൊപ്പം നേര് സിനിമയുടെ തിരക്കഥ എഴുതിയത് ശാന്തി മായാദേവിയാണ്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം. സംഗീതം വിഷ്ണു ശ്യാമാണ്.
Last Updated Dec 22, 2023, 10:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]