
റണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘അനിമല്‍’ ബോക്സ് ഓഫിസില്‍ ഗംഭീരവിജയം നേടിയിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം 800 കോടിയോളം വരുമാനം നേടിയിരിക്കുകയാണ്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സിനിമയ്ക്ക് കൂടുതല്‍ പ്രസിദ്ധി ലഭിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
‘അനിമലി’ല്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച അഭിനേതാക്കളിലൊരാണ് ബോബി ഡിയോള്‍. ചിത്രത്തിലെ ബോബി ഡിയോളിന്റെ എന്‍ട്രി വീഡിയോ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ‘ജമാല്‍ കുഡു’ എന്ന ഗാനരംഗത്തിന്റെ അകമ്പടിയോടെയാണ് ബോബി ഡിയോളിനെ അവതരിപ്പിച്ചിരിക്കുന്നത്.
പുറത്തിറങ്ങിയതിന് പിന്നാലെ ‘ജമാല്‍ കുഡു’ വലിയ തരംഗമായി. സമൂഹമാധ്യമങ്ങളിലെ റീലുകളില്‍ ‘ജമാല്‍ കുഡു’ വാണ് നിറഞ്ഞു നില്‍ക്കുന്നത്. അതിനിടെ രസകരമായ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. ഗാനരംഗത്തില്‍ മദ്യം നിറച്ച ഗ്ലാസ് തലയില്‍ വച്ച് ബോബി ഡിയോള്‍ നൃത്തം ചെയ്യുന്നുണ്ട്. ഇതിന്റെ പുനരാവിഷ്കാരം എന്ന് പറഞ്ഞുകൊണ്ട് ഒരു നായയുടെ വീഡിയോ പ്രചരിക്കുകയാണ്. തലയില്‍ ഗ്ലാസ് വച്ച് വളരെ ശ്രദ്ധയോടെയാണ് നായ നടക്കുന്നത്. എന്നാല്‍ നൃത്തം ചെയ്യുന്നില്ല. നായയുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം ‘ജമാല്‍ കുഡു’വിന്റെ പശ്ചാത്തലത്തില്‍ ആരോ പോസ്റ്റ് ചെയ്തതാണ്. വീഡിയോയ്ക്ക് താഴെ ഒട്ടേറെയാളുകള്‍ രസകരമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
‘അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകന്. രശ്മിക മന്ദാനയാണ് നായിക. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന് ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്ഷവര്ദ്ധന്, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.