

പൊന്തിഫിക്കല്‍ ഡെലിഗേറ്റ് സീറോ – മലബാര്‍ സഭാ ആസ്ഥാനത്ത്; മൗണ്ടില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍.
സ്വന്തം ലേഖിക
സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സഭാ ആസ്ഥാനത്ത് ഏകീകൃത കുര്‍ബാന.പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍, സീറോ മലബാര്‍ സഭയിലെ ആര്‍ച്ച് ബിഷപ്പുമാര്‍ ഉള്‍പ്പെടെ പത്തോളം മെത്രാന്മാര് സഹകാര്‍മികരായി.
എല്ലാ രൂപതകളിലെയും ചാൻസിലര്‍മാര്‍ കുര്‍ബാനയില്‍ പങ്കെടുത്തു.വിവിധ സന്യാസഭാ തലവൻമാരും കുര്‍ബാനയില്‍ പങ്കെടുത്ത് വത്തിക്കാനോടും സീറോ മലബാര്‍ സഭയോടും വിധേയത്വം പ്രഖ്യാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൗണ്ടില്‍ തിരക്കിട്ട കൂടികാഴ്ചകള്‍ നടന്നു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, എറണാകുളം അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ എന്നിവര്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി.
അതേസമയം, എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ 25 ന് സമ്ബൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. കത്തീഡ്രല്‍ ബസലിക്കയില്‍ നടക്കുന്ന ആദ്യ ഏകീകൃത കുര്‍ബാനയാണ് ക്രിസ്മസ് ദിനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ അര്‍പ്പിക്കുക.
തുടര്‍ന്ന് ഈസ്റ്റര്‍ വരെ 1:1 ക്രമത്തില്‍ ജനാഭിമുഖ കുര്‍ബാനയും ഏകീകൃത കുര്‍ബാനയും നടത്താന്‍ അനുവദിക്കണമെന്നാണ് അതിരൂപതയുടെ ആവശ്യം. ഈസ്റ്റര്‍ മുതല്‍ സമ്ബൂര്‍ണ ഏകീകൃത കുര്‍ബാനയിലേക്ക് മാറാമെന്നും നിര്‍ദ്ദേശമുണ്ട്.
തീര്‍ഥാടന കേന്ദ്രങ്ങളില്‍ മറ്റ് രൂപതകളില്‍ നിന്നുവരുന്ന വൈദികര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. എറണാകുളം അതിരൂപതയില്‍ വരുന്ന ബിഷപ്പ്മാര്‍ക്കും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാം.മൈനര്‍ സെമിനാരിയിലും സന്യാസ ഭവനങ്ങളിലും ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാമെന്നും അതിരൂപതയുടെ നിര്‍ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]