
പാരിസ്
ഫ്രഞ്ച് ലീഗിൽ കിലിയൻ എംബാപ്പെയുടെ മിന്നുംപ്രകടനം. ലോറിയെന്റിനെതിരെ രണ്ട് ഗോൾ നേടിയ എംബാപ്പെ മൂന്നെണ്ണത്തിന് അവസരവുമൊരുക്കി. 5–1നായിരുന്നു പിഎസ്ജിയുടെ ജയം. നെയ്മർ ഇരട്ടഗോൾ നേടിയപ്പോൾ ഒരെണ്ണം ലയണൽ മെസിയുടെ പേരിലാണ്.
ഒന്നാംസ്ഥാനത്ത് 12 പോയിന്റ് ലീഡായി പിഎസ്ജിക്ക്. കഴിഞ്ഞമാസം മൊണാകോയോട് മൂന്ന് ഗോളിനാണ് പിഎസ്ജി തോറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]