
കുമളി: ചെങ്കര പുല്ലുമേട് ശങ്കരഗിരിക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ ചെങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കട്ടപ്പനയിലെയും കുമളിയിലെയും ആശുപത്രികളില്‍ എത്തിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് വന്ന ബസ് പുല്ലുമേട് ശങ്കരഗിരിക്ക് സമീപത്തെ വളവില്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. തല കീഴായി മറിഞ്ഞ ബസിനുള്ളിലെ തീര്‍ത്ഥാടകരെ അതു വഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രികരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷിച്ചത്. 26 പേര് വാഹനത്തിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. വഴി തെറ്റിയാണ് സ്ഥലത്ത് ഇവര്‍ എത്തിയതെന്നാണ് വിവരം.
Last Updated Dec 21, 2023, 12:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]