
കാലങ്ങള്‍ക്ക് മുന്നേ തന്നെ കോര്‍പറേറ്റുകളുടെ പിടിയിലായ മുഖ്യധാരാ മാധ്യമവ്യവസായം ഒറ്റപ്പെട്ടതോ സമാന്തരമായതോ ആയ മാധ്യമസംഘാടനത്തെ പോലും ഇല്ലാതാക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ചെലവ് കുറഞ്ഞതും എന്നാല്‍ കൂടുതല്‍ പ്രേക്ഷകരിലേക്കും വായനക്കാരിലേക്കും എത്തുന്നതുമായ വാര്‍ത്താപോര്‍ട്ടലുകള്‍ ഉപയോഗിച്ചുകൊണ്ട് ഏതാണ്ട് ഒന്നര ദശാബ്ദമായി വാര്‍ത്താലോകം ഈ മാധ്യമവ്യവസായത്തിന് സമാന്തരമായി സഞ്ചരിക്കുന്നുണ്ട്.
എന്നാല്‍ ഫേസ്ബുക്കും മറ്റ് സമൂഹ മാധ്യമങ്ങളും കൂടുതല്‍ വ്യാപകമായതോടെ ക്ലിക്ക് ബൈറ്റുകള്‍ എന്നറിയപ്പെടുന്ന സെന്സേഷനുകൾക്കും ഇക്കിളികള്‍ക്കും പുറകെ പോയി മാധ്യമങ്ങള്‍. നുണപ്രചാരണങ്ങളും പച്ചക്കള്ളങ്ങളും വ്യക്തിഹത്യകളും ഗോസിപ്പുകളും വംശീയതയും കുത്തിനിറച്ച യൂട്യൂബ് ചാനലുകളും പോര്‍ട്ടലുകളും സജീവമായി. പച്ചക്കള്ളങ്ങള്‍ വാര്‍ത്തയുടെ രൂപത്തില്‍ വരുത്താനും തിരുത്താനും ഉപേക്ഷിക്കാനും മറച്ചുവയ്ക്കാനും പണം വാങ്ങുന്ന തരത്തില്‍ സമാന്തരമായി ഓൺലൈന്‍ തട്ടിപ്പുകള്‍ സക്രിയമായി.
സ്വയം ആവിഷ്കരിക്കാനും മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും അഭിപ്രായം പറയാനും ഭരണഘടന നല്കുന്ന സ്വാതന്ത്ര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് ഈ ക്രിമിനല്‍ ലോകത്തെ എങ്ങനെ തടയാമെന്ന ആശയക്കുഴപ്പത്തിലാണ് ഭരണകൂടങ്ങള്‍.
ഇത്തരം സ്ഥാപനങ്ങള്‍, സത്യസന്ധതയോടെ ചുരുങ്ങിയ വിഭവങ്ങളും മൂലധനവും ഉപയോഗിച്ച് വാര്‍ത്തകളെ പുറത്തുകൊണ്ടുവരാനും അക്രമാസക്തമായ ഭരണകൂടങ്ങളുടെയും വ്യവസായ കുത്തകകളുടെയും താൽപ്പര്യങ്ങള്‍ക്കും ഇച്ഛകള്‍ക്കും വഴങ്ങാതെ പ്രവര്‍ത്തിക്കാനും ശ്രമിക്കുന്ന ചെറിയ ന്യൂസ് പോര്‍ട്ടലുകളുടെ വിശ്വാസ്യതയെയും പ്രവര്‍ത്തനത്തെയും കൂടി തകര്‍ക്കുന്നുണ്ട്. അതുവഴി അവര്‍ സ്വേച്ഛാധിപതികളായ ഭരണകൂടത്തിന് നിശ്ശബ്ദമായ പിന്തുണയും നല്‍കുന്നുണ്ട്.
ഈ പ്രശ്നങ്ങളെ അതിജീവിച്ച് ഉയര്‍ന്നുവരുന്ന സ്ഥാപനങ്ങളെയാകട്ടെ പരസ്യങ്ങള്‍ നല്‍കാതെയും പല കേസുകളില്‍ കുടുക്കിയും വിവിധ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിച്ചും കേന്ദ്രഭരണകൂടം പീഡിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. വാര്‍ത്തകളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വധിക്കുന്നതിലും ഇന്ത്യയൊട്ടും പിന്നിലല്ല.
‘ഖബർ ലഹേരിയ’ പത്രം
ആദ്യം ബുന്ദേലി ഭാഷയിലും പിന്നെ ഹിന്ദിയിലും ഖബര്‍ ലഹേരിയ പ്രവര്‍ത്തിക്കാനാരംഭിച്ചു. എഴുത്തും വായനയും വരെ കഷ്ടിമാത്രം അറിയാവുന്ന ഒരുകൂട്ടം ദളിത് മുസ്ലിം‐ആദിവാസി സ്ത്രീകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ മധ്യപ്രദേശിന്റെ വടക്കും ഉത്തര്‍പ്രദേശിന്റെ തെക്കും ഉള്‍പ്പെടുന്ന ബുന്ദേല്‍ഖണ്ഡ് പ്രവശ്യയിലെ ഏറ്റവും സ്വാധീനമുള്ള വാര്‍ത്താ സ്ഥാപനമായി ‘ഖബര്‍ ലഹേരിയ’യെ മാറ്റി. ഇപ്പോള്‍ സ്വന്തമായി വെബ്സൈറ്റും അഞ്ചര ലക്ഷത്തിന് മുകളില്‍ സബ്സ്ക്രെബേഴ്സ് ഉള്ള യൂട്യൂബ് ചാനലും ഉള്ള ദൃശ്യമാധ്യമരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമാണ് ‘ഖബർ ലഹേരിയ’.
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജനങ്ങളുടെ ശബ്ദങ്ങളും ആവശ്യങ്ങളും പരാതികളും പ്രശ്നങ്ങളും എന്തുകൊണ്ടാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടംപിടിക്കാത്തത് എന്ന ചോദ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്.
വെങ്കിടേഷ് രാമകൃഷ്ണന്
ഈ രണ്ട് ചോദ്യങ്ങള്‍ക്കും രണ്ടുമൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കാര്യമായ ഉത്തരങ്ങള്‍ ഉണ്ടായിട്ടില്ല. ഇതേ പ്രശ്നം പിന്നീടുള്ള കാലത്ത് ധാരാളം സാമൂഹ്യനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2019ല്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലുള്ള രബിദാസ് ക്ഷേത്രം ഡല്‍ഹി വികസന അഥോറിറ്റി പൊളിച്ച് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വന്‍ ദളിത് പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങളൊന്നാകെ അവഗണിച്ചത് ഒരു ഉദാഹരണം മാത്രം. വാര്‍ത്തകള്‍ തമസ്കരിക്കുകയും അപ്രധാന വാര്‍ത്തകളെ ഊതിപ്പെരുപ്പിക്കുകയും ഫാസിസ്റ്റ് അധികാര സ്ഥാപനങ്ങളുടെ ദല്ലാള്‍മാരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തൊഴിലിന്റെ ഭാഗമാക്കിയ ജേണലിസ്റ്റുകള്‍ തന്നെയാണ് മാധ്യമലോകത്തെ അധികാരങ്ങളൊക്കെ കൈയാളുന്നത്.
ഈ ഘട്ടത്തിലാണ് ‘ഖബര്‍ ലഹേരിയ’യുടെ പ്രസക്തി. 2002ല്‍ പത്രമായി ആരംഭിച്ച ഈ സ്ഥാപനം
2016-ല്‍, 2017-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിജിറ്റില്‍ ഇടത്തിലേയ്ക്ക് കൂടി വ്യാപിച്ച ഘട്ടം മുതലുള്ള ഖബേർ ലഹേരിയയുടെ പ്രവര്‍ത്തനങ്ങളെയാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്ററി കേന്ദ്രീകരിക്കുന്നത്.
2016ല്‍, 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിജിറ്റില്‍ ഇടത്തിലേക്ക് കൂടി വ്യാപിച്ച ഘട്ടം മുതലുള്ള അവരുടെ പ്രവര്‍ത്തനങ്ങളെയാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്ററി കേന്ദ്രീകരിക്കുന്നത്. ദളിത്, ആദിവാസി, മുസ്ലിം സ്ത്രീകള്‍ സമൂഹത്തിലും സ്വന്തം വീടുകളിലും യുദ്ധം ചെയ്ത് വാര്‍ത്തകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ചിത്രം ലോകത്തിന് മുന്നില്‍ എത്തിക്കുക എന്ന ദൗത്യമാണ് ഈ ഡോക്യുമെന്ററി നിർവഹിച്ചത്. ഡോക്യുമെന്ററിയെക്കുറിച്ച് ഖബര്‍ ലഹേരിയ പ്രവര്‍ത്തകര്‍ക്കും മാനേജ്മെന്റിനും വരെ എതിരഭിപ്രായമുണ്ട്.
‘റൈറ്റിങ്് വിത്ത് ഫയർ’ ഡോക്യുമെന്ററിയിൽ മീരയും ശ്യാംകലിയും
ഖബര്‍ ലഹേരിയയുടെ എഡിറ്റര്‍ ഇന്‍ ചീഫ് കവിത ഇന്ത്യയിലെ മുഴുവന്‍ പത്രാധിപരുടേയും സംഘടനയായ ‘എഡിറ്റേഴ്സ് ഗില്‍ഡി’ലെ ഒരേയൊരു ദളിത് അംഗമാണ്. ഒരുപക്ഷേ ആ മേഖലയില്‍ ആദ്യമായി ഒരു ദളിത് സ്ത്രീ വിഷ്വല്‍ മീഡിയ ഷോ (കവിത ഷോ) അവതരിപ്പിക്കുന്നതും അവരാകും.
കന്‍ഷിറാം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വെങ്കിടേഷിനോട് ഉന്നയിച്ച ചോദ്യത്തിന് ഇന്ന് ഇന്ത്യയിലുള്ള ഒരേയൊരു ഉത്തരം. ആറു സ്ത്രീകള്‍ മാത്രമാണ് ഈ പത്രം ബുന്ദേലിയിലും ഹിന്ദിയിലുമായി പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യകാലത്ത് ഉണ്ടായിരുന്നത്. ചിത്രകൂട്, ബിന്ദ എന്നീ ജില്ലകളില്‍ മാത്രം വിതരണം നടത്തുകയും സമീപത്തെ നഗരമായ അലഹബാദില്‍ അച്ചടിക്കുകയും ചെയ്തിരുന്ന ഈ പത്രം അക്കാലത്ത് യു എന്‍ ഡെമോക്രസി ആന്‍ഡ് ഇക്വാലിറ്റി ഫണ്ടിന്റേയും ദൊറാബ്ജി ടാറ്റാ ഫണ്ടിന്റേയും സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വനിതാ ജേണലിസ്റ്റുകള്‍ക്കുള്ള ചമേലി ജെയ്ന്‍ പുരസ്കാരം ‘ഖബര്‍ ലഹേരിയ’യെ തേടിയെത്തി. അതോടെ പുരുഷന്മാർക്കും സവര്‍ണര്‍ക്കും ആധിപത്യമുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വനിതാ പിന്നാക്ക ശബ്ദമായി ഈ സ്ഥാപനം മാറി.
ദേശീയ അന്താരാഷ്ട്രീയ പ്രശ്നങ്ങളോ സംസ്ഥാനത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നങ്ങളോ അല്ല ഖബര്‍ ലഹേരിയ തങ്ങളുടെ താൽപ്പര്യ മേഖലയായി തെരഞ്ഞെടുത്തത്. അവര്‍ സൂക്ഷ്മമായും രണ്ട് കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു. സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍, പിന്നാക്ക സമൂഹങ്ങളുടെ അടിയന്തരാവശ്യങ്ങളും ഭരണപരമായ പാളിച്ചകളും. ബുന്ദേല്‍ ഖണ്ഡ് മേഖലയിലുടനീളം ഈ സ്ത്രീകള്‍ സഞ്ചരിച്ച് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം നല്കി. ജില്ലാ ആസ്ഥാനത്ത് നിന്ന് അമ്പത് കിലോമീറ്റര്‍ ഉള്ളിലുള്ള ഒരു ഗ്രാമത്തിലെ ഏക കുടിവെള്ള സ്രോതസായ ഹാന്‍ഡ് പമ്പ് തകരാറിലായത് ഏത് മുഖ്യധാരാ മാധ്യമം വാര്‍ത്തയാക്കും? പക്ഷേ ഖബര്‍ ലഹേരിയക്ക് അത് വാര്‍ത്തയാണ്. ആറക്ക ശമ്പളമോ, പ്രസ്ക്ലബ്ബുകളില്‍ അംഗത്വമോ, നിരന്തരം ഫസ്റ്റ്ക്ലാസ് യാത്രകളോ ഇല്ലാത്തവരാണെങ്കിലും ഒരു മേഖലയുടെ രാഷ്ട്രീയ സാമൂഹ്യ ജീവതത്തെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയുന്നവരായി ഈ സ്ത്രീകള്‍ മാറി.
സുസ്മിഷ് ഘോഷും റിന്റു തോമസും
‘റൈറ്റിങ്് വിത്ത് ഫയർ’
കവിതാദേവി
മൊബൈല്‍ ക്യാമറകളില്‍ ഗ്രാമങ്ങളുടെയും മനുഷ്യരുടെയും ജീവിതവും പ്രശ്നങ്ങളും പകര്‍ത്തുന്ന ഇവരുടെ ഫോണുകളില്‍ ആവശ്യത്തിന് മെമ്മറിയോ ചാർജ് ചെയ്യാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. വൈദ്യുതി പോലും ഇല്ലാത്ത പല മേഖലകളിലെയും ജീവിതമാണ് ഇവര്‍ വാര്‍ത്തകളായി അവതരിപ്പിക്കുന്നത്. അനുദിനം ലിംഗവിവേചനവും ജാതിവിവേചനവും ഒരുപോലെ നേരിട്ടാണ് ഇവര്‍ ഈ ജോലി ചെയ്യുന്നത്. എന്തിന് വാര്‍ത്തകള്‍ ലഭിക്കുന്ന ഒരു വാട്സ്അപ് ഗ്രൂപ്പില്‍ ഖബർ ലഹേരിയക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരിക്കല്‍ ചീഫ് എഡിറ്റര്‍ കവിത പറഞ്ഞിട്ടുണ്ട്. 250 പേരോളമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ സ്ത്രീകള്‍ ഖബര്‍ ലഹേരിയയുടെ ജേണലിസ്റ്റുകള്‍ മാത്രമാണ്.
അവഹേളനവും ലൈംഗിക പരാമര്‍ശങ്ങളും പ്രേമാഭ്യർഥനകളുംകൊണ്ട് അവിടെ പോലും നില്ക്കാന് അവര്‍ക്ക് പ്രയാസമാണ്. സ്ത്രീകളുടെ നഗ്നഫോട്ടോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല വീഡിയോ ദൃശ്യങ്ങളും വാര്‍ത്തകള്‍ക്കുള്ള ഈ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിരന്തരം വന്നുകൊണ്ടിരിക്കും. ‘ആണുങ്ങളായ ഈ റിപ്പോര്‍ട്ടര്‍മാര്‍ ഒരിക്കലും ഞങ്ങളെ സഹജേണലിസ്റ്റുകളായി കണക്കാക്കില്ല, സ്ത്രീകള്‍ ആയി മാത്രമേ പരിഗണിക്കൂ’‐2018ല്‍ നല്കിയ ഒരു അഭിമുഖത്തില്‍ കവിതയും മീരയും പറഞ്ഞു. ഒരു ദളിത് സ്ത്രീയെ ജേണലിസ്റ്റായി ആണുങ്ങളുടെ ഈ ലോകത്തിന് സങ്കല്പ്പിക്കാന് പോലും പറ്റില്ല. നിരന്തരം പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ് അവരുടെ പതിവ്.
8000 കോപ്പികളായിരുന്നു ആദ്യകാലത്ത് ഖബര്‍ ലഹേരിയ അച്ചടിച്ചിരുന്നത്. പരമാവധി 80,000 പേരിലേക്ക് വാര്‍ത്തകള്‍ എത്തിയിരുന്നതായാണ് കണക്ക്. എന്നാല്‍ ഇന്ന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഒരു കോടിയിലും അധികം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഖബർ ലഹേരിയ എത്തുന്നുണ്ട്.
8000 കോപ്പികളായിരുന്നു ആദ്യകാലത്ത് ഖബര്‍ ലഹേരിയ അച്ചടിച്ചിരുന്നത്. പരമാവധി 80000 പേരിലേക്ക് വാര്‍ത്തകള്‍ എത്തിയിരുന്നതായാണ് കണക്ക്. എന്നാല്‍ ഇന്ന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഒരു കോടിയിലും അധികം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഖബർ ലഹേരിയ എത്തുന്നുണ്ട്. രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഈ വാര്ത്താസംവിധാനം ഇന്ന് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി 14 ജില്ലകളില്‍ ഉണ്ട്. അറുപത് ശതമാനം ഡിജിറ്റല്‍ പ്രേക്ഷകര്‍ മാത്രമാണ് ഈ ജില്ലകളില്‍ നിന്ന് ഉണ്ടാകുന്നത്. ഇരുപത് ശതമാനവും ലഖ്നൗ, ഭോപ്പാല്‍, ഡല്‍ഹി തുടങ്ങിയ തലസ്ഥാനനഗരങ്ങളില്‍ നിന്നാണ്. ബാക്കി ഇരുപത് ശതമാനം ഇന്ത്യയുടേയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, ദൈവങ്ങളായി നടിച്ചുകൊണ്ട് ചില ക്രിമിനലുകള്‍ നടത്തുന്ന തട്ടിപ്പുകള്‍, ഹിന്ദു മൗലികവാദം, അനധികൃത ഖനനം, വ്യവസായികളും പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടുകള്‍ എന്നിവയെല്ലാം ഇവര്‍ വാർത്തയാക്കുന്നു.
ഖബര്‍ ലഹേരിയ മാനേജ്മെന്റ് ഇതേക്കുറിച്ച് ഒരു വാര്‍ത്താക്കുറിപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇതില്‍ ഡോക്യുമെന്ററിയെ അഭിനന്ദിക്കുകയും ഖബർ ലഹേരിയക്ക് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന കാലയളവില്‍ ഈ സ്ഥാപനം ചിത്രീകരിക്കപ്പെടുന്ന ഒരു ഡോക്യുമെന്ററിക്ക് ഓസ്കര് നാമനിർദേശം ലഭിക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇവര്‍. പക്ഷേ ഡോക്യുമെന്റിയില്‍ കാണുന്നതില്‍ അധികം സങ്കീര്‍ണമാണ് ഈ സ്ഥാപനത്തിന്റെ കഥ. ‘ഡോക്യുമെന്ററി ചിത്രീകരിക്കുന്നതുപോലെ ഒരു രാഷ്ട്രീയ കക്ഷിക്ക് ചുറ്റുമല്ല കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ സ്ഥാപനം കറങ്ങുന്നത്. പാവപ്പെട്ടവരുടേയും അരുക്കാക്കപ്പെട്ടവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ വിവിധ കക്ഷികള്‍ അത് പാലിക്കാതെ വരുമ്പോള്‍ കഴിഞ്ഞ ഇരുപതുവര്‍ഷങ്ങള്‍ ഞങ്ങള്‍ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇൗ ഡോക്യുമെന്ററിയില്‍ കാണിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ ജാതിസ്വത്വം വീരസ്യത്തോടെയോ പരിഹാസത്തോടെയോ പ്രദര്‍ശിപ്പിച്ചുകൊണ്ടല്ല ഞങ്ങള്‍ ജോലി ചെയ്യുന്നത്. പലപ്പോഴും ഭയന്നും ഒളിച്ചുവെച്ചുമാണ് അത് ചെയ്യുന്നത്. ഞങ്ങള്‍ ജാതിനില മറച്ചുവയ്ക്കാതെ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങളുടെ കുടുംബങ്ങളുടെ സ്വകാര്യത, പ്രത്യേകിച്ചും കുട്ടികളുടെ, സംരക്ഷിക്കാനുള്ള അവകാശവും ഉത്തരവാദിത്വവുമുണ്ട്’‐ ഈ പ്രതികരണം വ്യക്തമാക്കുന്നു.
ഇത്തരം പ്രതികരണങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മാധ്യമ രംഗത്ത്, പ്രത്യേകിച്ചും ദൃശ്യ ഡിജിറ്റല്‍ രംഗത്തെ സമാന്തരമായ വിജയകഥയുടെ ചിത്രീകരണമാണ് ഓസ്കര് വേദി വരെയെത്തിയ ഈ ഡോക്യുമെന്ററി. നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ നിരന്തരവും നിര്‍ഭയവുമായ വ്യാജവാര്‍ത്ത അവതരണങ്ങളും കേന്ദ്രസര്‍ക്കാരിനോടുള്ള കറകളഞ്ഞ വിധേയത്വവും നിത്യവും കാണുന്ന ജനങ്ങള്‍ക്ക് ജനാധിപത്യത്തിലും മാധ്യമസ്വാതന്ത്ര്യത്തിലും വിശ്വസിക്കാനും ജേണലിസം എന്ന പ്രവൃത്തിയോടുള്ള വിശ്വാസം നിലനിര്‍ത്താനും ഖബർ ലഹേരിയ പോലുള്ള സ്ഥാപനങ്ങള്‍ ഈ നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന ഓർമ പ്രധാനമാണ്. ആ സ്ഥാപനത്തിന്റെ പ്രസക്തിയെ അടിവരയിടാനും കൂടുതല്‍ ജനകീയമാക്കാനും ഈ ഡോക്യുമെന്ററിയുടെ പ്രശസ്തി സഹായിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് നല്ലതാണ് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]