

കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി ; 17 വര്‍ഷമായി തടവില്‍ കഴിയുന്ന ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ ‘ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി പരോള്‍ അനുവദിച്ചത്
കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി.തടവില്‍ കഴിയുമ്ബോള്‍ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്ബേ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്.
ഈ മാസം 22, 23 തീയതികളില്‍ രാവിലെ ഒൻപതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. 23ന് കൊച്ചില്‍ ആണ് പുസ്തക പ്രകാശനം. കഴിഞ്ഞ 17 വര്‍ഷമായി തടവില്‍ കഴിയുന്ന ജയാനന്ദൻ നിലവില്‍ വിയൂര്‍ അതീവ സുരക്ഷാ ജയിലിലാണുള്ളത്.
അഭിഭാഷക കൂടിയായ മകള്‍ കീര്‍ത്തിയുടെയും ഹരജിക്കാരിയായ ഭാര്യ ഇന്ദിരയുടെയും ശ്രമഫലമായാണ് ചടങ്ങില്‍ പങ്കെടുക്കാൻ റിപ്പര്‍ ജയാനന്ദന് രണ്ടുദിവസത്തെ പരോള്‍ അനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. അഞ്ച് കൊലക്കേസുള്‍പ്പെടെ 23 കേസില്‍ പ്രതിയായ ജയാനന്ദൻ 17 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. ജയില്‍ജീവിതം ഇയാളെ ഏറെ മാറ്റിയെന്നും നോവലും കഥയുമൊക്കെ ഈ പരിവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘പുലരി വിരിയും മുൻപേ ‘, പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹരജിക്കാരി വിശദീകരിച്ചു. നേരത്തേ, മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ജയാനന്ദന് പരോള്‍ അനുവദിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് ജയാനന്ദന്റെ സ്വപ്നമാണ്. പുസ്തകം വിറ്റുകിട്ടുന്ന പണം പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ക്ഷേമത്തിന് വിനിയോഗിക്കാനാണ് ആഗ്രഹമെന്നും ഹരജിക്കാരി പറഞ്ഞു. പുസ്തകത്തിന്റെ പകര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഡിസംബര്‍ 23ന് രാവിലെ 11ന് എറണാകുളം പ്രസ് ക്ലബ്ബിലാണ് പ്രകാശനച്ചടങ്ങ്. സുനില്‍ പി. ഇളയിടമാണ് പ്രകാശനം നിര്‍വഹിക്കുന്നത്. കൊലക്കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പരോള്‍ അനുവദിക്കാൻ നിയമമില്ലെങ്കിലും പുസ്തക പ്രകാശനമാണെന്നത് കണക്കിലെടുത്ത് പരോള്‍ അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.അഞ്ച് കൊലക്കേസില്‍ പ്രതിയായ അച്ഛന് പരോള്‍ ലഭിക്കാൻ മകള്‍ നടത്തിയ നിയമപോരാട്ടത്തെ സിംഗിള്‍ ബെഞ്ച് അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]