
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ- നവകേരള സദസ്സിൽ തന്റെ പരാതിയിൽ മുഖ്യമന്ത്രി ഒപ്പിട്ട് തീർപ്പാക്കിയെന്ന് പറയുന്ന ആളിന് ഒരു പവന്റെ മോതിരം സമ്മാനം നൽകുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. പറഞ്ഞു. ഹരിപ്പാട്ടെ യു.ഡി.എഫ്. കുറ്റവിചാരണ സദസ്സിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഭാടമായി നടത്തിയ യാത്രയിൽ ഒരു പരാതിയെങ്കിലും മുഖ്യമന്ത്രി വാങ്ങി പരിഹാരം നിർദേശിച്ചുകൊണ്ട് ഒപ്പിട്ടിട്ടുണ്ടോ? അങ്ങനെ ഒരാൾക്കെങ്കിലും ഗുണം ചെയ്യാതെയാണ് നവകേരള സദസ്സ് മാമാങ്കം അവാസാനിക്കുന്നത്. ഈ യാത്രയിലൂടെ മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് മുഖം ഒരിക്കൽകൂടി വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പു കുറ്റവിചാരണ പത്രം വായിച്ചു.