
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ച് പൾസർ സുനി. കേസിൽ വിചാരണ നടപടികൾ വൈകുന്നതിനാൽ ജാമ്യം നൽകണമെന്നാണ് പൾസർ സുനിയുടെ ആവശ്യം. കേസിൽ താൻ ഒഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചുവെന്നും അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണെന്നും പൾസർ സുനി ഹർജിയിൽ പറയുന്നു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് എതിരായുള്ള അപ്പീൽ ചൊവ്വാഴ്ച രാവിലെയാണ് പൾസർ സുനി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ഹർജി അടുത്തയാഴ്ചയോടെ സുപ്രീംകോടതി പരിഗണിക്കുമെന്നാണ് വിവരം.
സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികൾ പൂർത്തിയാകാൻ സാധ്യതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കേസിൽ വിചാരണ നീണ്ടുപോകുന്നത് കണക്കിലെടുത്ത് മറ്റൊരു പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവിദിച്ചിരുന്നു. ഇതിന് പുറമേ നാലാം പ്രതി വിജീഷിന് ഹൈക്കോടതിയും ജാമ്യം നൽകി. ഇതെല്ലാം പൾസർ സുനി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]