
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ബിഗ് ബോസ് സീസൺ അഞ്ച് ആണ് കഴിഞ്ഞ് പോയത്. ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുന്നുണ്ട്. നിലവിൽ സീസൺ ആറ് അണിയറയിൽ ഒരുങ്ങുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ബിബി പ്രേമികൾ. പലരുടെയും പേരുകൾ ഇതിനോടകം ഉയർന്ന് കേൾക്കാനും തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറും സംവിധായകനുമായ അഖിൽ മാരാർ ഷോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
പ്രെഡിക്ഷൻ ലിസ്റ്റുകളിൽ യാതൊരു കാര്യവും ഇല്ലെന്നാണ് അഖിൽ മാരാർ പറയുന്നത്. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിനോട് ആണ് മാരാരുടെ പ്രതികരണം. തനിക്ക് അറിയാവുന്ന ബിഗ് ബോസിൽ താൻ ഉണ്ടെന്ന് ഉറപ്പിക്കുന്നത് 2023 മാർച്ച് 18ന് ആണെന്ന് അഖിൽ പറയുന്നു. ഹൗസിന് ഉള്ളിൽ കയറുന്നത് വരെ പ്രെഡിക്ഷൻ ലിസ്റ്റിൽ കാര്യമില്ലെന്നും താരം പറഞ്ഞു.
ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന്, “സോഷ്യൽ മീഡിയയിൽ ഒന്നും ആക്ടീവ് അല്ലാത്ത ആളാണ് ഞാൻ. കഴിഞ്ഞ പത്ത് പതിമൂന്ന് വർഷമായി ടെലിവിഷൻ പ്രോഗ്രാമുകൾ ഒന്നും കാണാറില്ല. എന്റെ ബിഗ് ബോസിലെ റീൽസുകൾ ചിലർ അയച്ചുതരും പിന്നെ ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളത് വന്നോ എന്നറിയാൻ എപ്പിസോഡുകൾ സ്ക്രോൾ ചെയ്ത് നോക്കും. അല്ലാതെ ഇതുവരെ ഷോ മുഴുവനായും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ 90ശതമാനം ആളുകളെയും എനിക്ക് അറിയില്ല. പിന്നെ പ്രെഡിക്ഷൻ ലിസ്റ്റുകൾ ഒന്നും തന്നെ കാര്യമാക്കേണ്ടതില്ല. ഞാൻ ബിഗ് ബോസിൽ ഉണ്ടെന്ന് ഉറപ്പിക്കുന്നത് മാർച്ച് 18നാണ്. മാർച്ച് 26ന് ഷോ തുടങ്ങുന്നു. അങ്ങനെ ആയാലും ഞാൻ അവിടെ ചെന്നിരിക്കുമ്പോൾ അവർക്ക് വേണമെങ്കിൽ സെലക്ടഡ് അല്ലെന്ന് പറയാം. ഹൗസിന് ഉള്ളിൽ കയറുന്നത് വരെയും ഈ ലിസ്റ്റുകളിൽ ഒന്നും ഒരുകാര്യവും ഇല്ല. രഹസ്യ സ്വഭാവം ഉള്ളൊരു ഷോ ആണല്ലോ ഇത്. പ്ലാൻ ചെയ്ത് കേറിപ്പോകാൻ പറ്റില്ല. ഓഡിയൻസ് മണ്ടന്മാരല്ല. കറക്ട് ആയവർ അത് മനസിലാക്കും”, എന്നാണ് അഖിൽ മാരാർ പറഞ്ഞത്.
Last Updated Dec 20, 2023, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]