
വിവാഹ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ പറയാത്തത് മകളെ ഓര്‍ത്താണ് എന്ന് നടൻ ബാല. മകന്റെ അച്ഛനായിരുന്നെങ്കില്‍ തെളിവ് സഹിതം പറയുമായിരുന്നു എന്നും ബാല വ്യക്തമാക്കി. വിവാഹബന്ധം വേര്‍പെടുത്താൻ എന്താണ് കാരണമെന്ന് ചോദിച്ച മാധ്യപ്രവര്ത്തകന് മറുപടി നല്‍കുകയായിരുന്നു ബാല. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മാധ്യമങ്ങളോട് താരം സംവദിച്ചത്.
മകളെ ഇന്ന് ഞാൻ ഒരു വീഡിയോ കോളിലെങ്കിലും കാണാൻ ആഗ്രഹിച്ചു. ദേഷ്യമുള്ളപ്പോഴും സങ്കടമുള്ളപ്പോഴും ഒരിക്കലും ഒരു വാര്‍ത്തയും സസാരിക്കരുത് എന്ന് ബാല ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഞാൻ ഇന്ന് പറയുന്നു. കാണാൻ പാടില്ലാത്ത കാഴ്ച കണ്ടിരുന്നുവെന്ന് പറയുകയാണ് ബാല. അങ്ങനെയൊക്കെ ഉണ്ടോ എന്ന് ഓര്‍ത്ത് ഞെട്ടിയെന്നും താരം വ്യക്തമാക്കി.
കുട്ടികളും കുടുംബവുമാണ് പ്രാധാന്യമെന്നാണ് കരുതിയതെന്ന് താരം വ്യക്തമാക്കുന്നു. അതു കണ്ടപ്പോള്‍ ഞാൻ തകര്‍ന്നു. ബലശാലിയായിരുന്നെങ്കിലും ഞാൻ ഫ്രീസായി. ഇല്ലെങ്കില്‍ ആ മൂന്നുപേര്‍ രക്ഷപ്പെടില്ലായിരുന്നു. അതുകണ്ടപ്പോള്‍ ഞാൻ ഇല്ലാതായി. തീര്‍ച്ചയായും ദൈവം ശിക്ഷ കൊടുക്കും. മകളായതുകൊണ്ടാണ് ഞാൻ എല്ലാം പറയാത്തത്, വിവാഹ സമയത്ത് ഒരിക്കലും അതൊന്നും എന്റെ മകളെ ബാധിക്കരുത്. സാധാരണ ഒരു അച്ഛനാണ് ഞാൻ, മകള്‍ക്ക് പിറന്നാളായിട്ടാണെങ്കിലും ഇന്ന് ഒന്നു ഓര്‍ത്ത് വിളിക്കാമായിരുന്നു എന്നും നടൻ ബാല മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.
തെറ്റ് മനസിലാക്കിയിട്ട് ഒരു അച്ഛനെയും മകളെയും പിരിക്കേണ്ട എന്ന് വിചാരിക്കണമായിരുന്നു എന്നും നടൻ ബാല മാധ്യമങ്ങളോട് അഭിപ്രായപ്പെടുന്നു. ഡിവോഴ്സ് നേടിയപ്പോള്‍ നിയമപരമായിട്ടുള്ളതെല്ലാം കൊടുത്തുവെന്നും താരം വ്യക്തമാക്കുന്നു. ഡിവോഴ്സായി ഒരുപാട് കാലമായി. താൻ സ്കൂള്‍ പോയി തന്റെ മകളെ കാണാൻ ശ്രമിച്ചിട്ടും നടന്നില്ല എന്നും നടൻ ബാല മാധ്യമങ്ങളോട് സംവദിക്കവേ വ്യക്തമാക്കുന്നു.
Last Updated Dec 20, 2023, 2:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]