
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മക്ക – മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന് വധശിക്ഷ നടപ്പാക്കി. ബംഗ്ലാദേശുകാരൻ മുഹമ്മദ് അബുൽഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീർ, കാർത്തീനി എന്നിവരെ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത അബുൽകലാം അശ്റഫ് അലിക്ക് മക്ക പ്രവിശ്യയിൽ ആണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. പ്രതികാരം ചെയ്യാൻ വേണ്ടി കൊലപാതകങ്ങൾ നടത്തിയ പ്രതി കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും കവരുകയും ചെയ്തിരുന്നു.