
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ് – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിൽ ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ട് പേഴ്സണൽ അസിസ്റ്റന്റ് സേവനം ആരംഭിച്ചു. വോയ്സ് കമാൻഡുകളുടെ വിപുലമായ തിരിച്ചറിയലിനുള്ള ഏറ്റവും പുതിയ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അബ്ശിർ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പുതിയ സേവനം ഭിന്നശേഷിക്കാരെ പ്രാപ്തരാക്കും. റിയാദിൽ രണ്ടാമത് ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ പങ്കെടുത്ത് സാങ്കേതിക കാര്യങ്ങൾക്കുള്ള ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുല്ല ബിൻ മുശാരി രാജകുമാരനാണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്.
മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട് വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പുതിയ സേവനം ഗുണഭോക്താവിനെ അനുവദിക്കുമെന്ന് ഡോ. ബന്ദർ ബിൻ അബ്ദുല്ല ബിൻ മുശാരി രാജകുമാരൻ പറഞ്ഞു. ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങളുടെയും നടപടിക്രമങ്ങളുടെയും പുരോഗതി വർധിപ്പിക്കാനും സേവനങ്ങൾ വികസിപ്പിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുമായി പുതിയ സേവനം പൊരുത്തപ്പെട്ടു പോകുന്നതായും ഡോ. ബന്ദർ ബിൻ അബ്ദുല്ല ബിൻ മുശാരി രാജകുമാരൻ പറഞ്ഞു.