
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ സിപിഎം കേന്ദ്രനേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കത്തയച്ചു. തീവ്ര വലതുപക്ഷ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിലെ സിപിഎം എതിർക്കുന്നതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. പിന്നെ എങ്ങനെയാണ് സിൽവർ ലൈനിനെ പാർട്ടി കേരളത്തിൽ പിന്തുണയ്ക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.
അതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നിർത്തിവച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. സർക്കാർ ബലപ്രയോഗത്തിന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]