
കോഴിക്കോട്: തലശ്ശേരി കൊടുവള്ളിയിലെ റോഡരികിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ. പൊലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതെന്നാണ് സൂചന. സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി.
ദേശീയപാതയിൽ പൊലീസ് വാഹനപരിശോധന ഉണ്ടെന്നറിഞ്ഞാണ് ലഹരി ഇടപാടുകാർ കഞ്ചാവ് തള്ളിയത്. കൊടുവള്ളിയിൽ ഒരു കാർ വാഷ് സെന്ററിനടുത്താണ് എട്ടരക്കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിച്ചത്. പുൽച്ചെടികൾക്കിടയിൽ വാരി വിതറിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ എക്സൈസ് സംഘമെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു.
ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് വിൽപ്പനയ്ക്കായി കോഴിക്കോട് നിന്ന് എത്തിച്ചതാണെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
Last Updated Dec 19, 2023, 8:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]