
ഹൈദരാബാദ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ക്ലാസ് മുറിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. വിവരം പുറത്തുവന്നതോടെ സ്കൂള്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിന് ശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് വിദ്യാര്‍ഥി മദ്യപിച്ചെത്തിയത്.
സഹപാഠികളോടൊപ്പം മദ്യപിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുട പിതാവ് അമിത മദ്യപാനിയാണെന്ന് അധ്യാപകര്‍ പറയുന്നുണ്ട്. വിദ്യാര്‍ഥിക്ക് ടിസി നല്കി പറഞ്ഞുവിട്ടതായും പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ വിദ്യാര്‍ഥികള്‍ ബസിലിരുന്ന് മദ്യപിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]