
ന്യൂഡൽഹി: രാജ്യത്തിന് നേരെ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്ന 22 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ഇവയിൽ നാലെണ്ണം പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്നവയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകൾ വഴി പ്രചരിപ്പിച്ചിരുന്നതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
22 യൂട്യൂബ് ചാനലുകൾ കൂടാതെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്.
നേരത്തെ ജനുവരിയിലാണ് ഇത്തരത്തിൽ യൂട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെയും മറ്റ് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ 35ഓളം ചാനലുകളായിരുന്നു ബ്ലോക്ക് ചെയ്തത്.
പലതും 100 കോടിയിലധികം കാഴ്ചക്കാരുള്ള ചാനലുകളായിരുന്നു. എല്ലാം പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്നും മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന എല്ലാ ഓൺലൈൻ ചാനലുകൾക്കും ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]