

ഇന്ത്യൻ പ്രീമിയര്‍ ലീഗ് താരലേല ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഓസ്ട്രേലിയൻ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ; താരലേലത്തില്‍ ഓസിസ് പേസറെ കൊല്‍ക്കത്ത സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്ക് ; ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ദുബായ് : ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ താരലേല വിളിക്കൊടുവില്‍ 24.75 കോടി രൂപയ്ക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കുകയായിരുന്നു. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണ് സ്റ്റാര്‍ക്കിനെ കെകെആര്‍ തങ്ങളുടെ പാളയത്തിലെത്തിച്ചത്.
താരലേലത്തില്‍ പണം വാരി ഓസ്ട്രേലിയൻ താരങ്ങള്‍ പണം വാരിക്കൂട്ടുന്നതാണ് കണ്ടത്. ഐപിഎല്ലിലെ വിലയേറിയ താരമെന്ന റെക്കോര്‍ഡ് പാറ്റ് കമിൻസ് സ്വന്തമാക്കി നിമിഷങ്ങള്‍ക്കകം മറ്റൊരു ഓസ്ട്രേലിയൻ താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് ഇതു തകര്‍ക്കുകയായിരുന്നു. 24.75 കോടിക്കാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസും കൊല്‍ക്കത്തയും തമ്മില്‍ താരത്തിനായി നടത്തിയ പോരാട്ടമാണ് വില ഇത്രയും എത്തിച്ചത്.
ലേലത്തില്‍ ഓസ്ട്രേലിയൻ ടീമിലെ സഹതാരം പാറ്റ് കമിൻസിനെ 20.50 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈരദാബാദ് സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യൻസുമാണ് ശക്തമായി രംഗത്തുവന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡല്‍ഹിക്കായി റിഷഭ് പന്തും മുംബൈക്കായി ആകാശ് അംബാനിയും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ സ്റ്റാര്‍ക്കിന്റെ വില ഒമ്ബത് കോടി കടന്നതോടെ ഡല്‍ഹി പിന്മാറി.ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റൻസായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാൻ തയാറാവാതിരുന്നതോടെ സ്റ്റാര്‍ 20 കോടി കടന്നു. ഇതോടെ ലേലഹാളില്‍ കൈയടി ഉയര്‍ന്നു.
എന്നാല്‍ 20ലും നില്‍ക്കാതെ ഗുജറാത്തും കൊല്‍ക്കത്തയും വാശിയോടെ വിളി തുടര്‍ന്നു. ഒടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്മാറി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാര്‍ക്ക്. ഇത്തവണ ലേലത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20.50 കോടിക്ക് പാറ്റ് കമിൻസിനെ വിളിച്ചെടുത്തതിന്റെ റെക്കോര്‍ഡാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്‍ക്കത്ത മറികടന്നത്.ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.50 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നാലെ ഓസിസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കെകെആര്‍ റെക്കോര്‍ഡ് തുക ചെലവിടുകയായിരുന്നു. ഐ.പി.എല്‍. ചരിത്രത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ തുകയാണ് കമ്മിൻസ് സ്വന്തമാക്കിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലുതും രണ്ടാമത്തേതുമായ തുകയ്ക്ക് വിറ്റുപോവുന്ന താരങ്ങള്‍ ഓസ്ട്രേലിയക്കാരായി. രണ്ട് കോടിയായിരുന്നു സ്റ്റാര്‍ക്കിന്റെയും കമ്മിൻസിന്റെയും അടിസ്ഥാന വില.
ഓസീസ് നായകൻ പാറ്റ് കമ്മിൻസ് കുറിച്ച 20.5 കോടിയുടെ താരമൂല്യമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഓസിസ് പേസര്‍ മറികടന്നത്. കാമറോണ്‍ ഗ്രീൻ(17.50 കോടി), ബെൻ സ്റ്റോക്സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാൻ(16 കോടി), യുവരാജ് സിങ്(16 കോടി) എന്നിവരാണ് ഐപിഎല്‍ ലേലത്തില്‍ മുമ്ബ് 16 കോടി പിന്നിട്ട കളിക്കാര്‍.ന്യൂസീലൻഡ് ഓള് റൗണ്ടര്‍ ഡാരില്‍ മിച്ചലിനു വേണ്ടിയും മികച്ച മത്സരം നടന്നു. പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും താരത്തിനു വേണ്ടി പൊരുതിയതോടെ 10 കോടി കടന്നു മുന്നേറി. 32 വയസ്സുകാരനായ താരത്തെ സര്‍പ്രൈസ് എൻട്രിയായെത്തി 14 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് വിളിച്ചെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]