
ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റി–-അത്ലറ്റികോ മാഡ്രിഡ് പോരാട്ടത്തോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ലിവർപൂൾ ബെൻഫിക്കയെയും നേരിടും. നാളെ വമ്പൻമാരായ ചെൽസിയും റയൽ മാഡ്രിഡും നേർക്കുനേർ എത്തും. ബയേൺ മ്യൂണിക്ക് വിയ്യാറയലുമായും ഏറ്റുമുട്ടും. രാത്രി പന്ത്രണ്ടരയ്ക്കാണ് എല്ലാ കളിയും. ഏപ്രിൽ 12നും പതിമൂന്നിനുമാണ് രണ്ടാംപാദ ക്വാർട്ടർ.
സ്വന്തംതട്ടകത്തിലാണ് സിറ്റി അത്ലറ്റികോയെ നേരിടുന്നത്. ബെൻഫിക്കയുടെ തട്ടകത്തിലാണ് ലിവർപൂൾ ഇറങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]