
ഹൈദരാബാദ് – ഐ-ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളയുടെ വിജയവരള്‍ച്ചക്ക് ഗംഭീര അന്ത്യം. ഉജ്വല ഫോമിലുള്ള ശ്രീനിധി ഡെക്കാനെ ഹൈദരാബാദിലെ അവരുടെ ഡെക്കാന്‍ അരീന തട്ടകത്തില്‍ ഗോകുലം 4-1 ന് തകര്‍ത്തു. ഗോകുലത്തിന് കഴിഞ്ഞ ആറു കളികളിലായി വിജയം അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍ ആറു കളികളിലായി അപരാജിതരായി മുന്നേറുകയായിരുന്നു ശ്രീനിധി.
ഇരു പകുതികളിലായി അലക്സ് സാഞ്ചസ് രണ്ടു ഗോളടിച്ചു. ഇതോടെ ടോപ്സ്കോറര്‍ സ്ഥാനത്ത് അലക്സിന് 12 ഗോളായി. ഒമ്പതാം മിനിറ്റില്‍ നില്ലിയും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വി.എസ് ശ്രീക്കുട്ടനും സ്കോര്‍ ചെയ്തു. 52 മിനിറ്റാവുമ്പോഴേക്കും ഗോകുലം 4-0 ന് മുന്നിലെത്തിയിരുന്നു. എഴുപത്തിനാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടിയില്‍ നിന്ന് വില്യം ആല്‍വെസ് ഒലിവേരയാണ് ശ്രീനിധിയുടെ ആശ്വാസ ഗോള്‍ നേടിയത്.
11 കളികളില്‍ ശ്രീനിധി 20 പോയന്റുമായി മൂന്നാം സ്ഥാനത്തും ഗോകുലം 17 പോയന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
