

ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കരുത്, സബ്സിഡി സാധനങ്ങൾ യഥേഷ്ടം ലഭ്യമാക്കണം ; ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോയുടെ മുന്നിൽ എസ്.യു.സി.ഐ. ( കമ്മ്യൂണിസ്റ്റ് ) കോട്ടയം ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി ; ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് ധർണ്ണ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: സപ്ലൈകോ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കരുത് , സബ്സിഡി സാധനങ്ങൾ യഥേഷ്ടം ലഭ്യമാക്കണം, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) കോട്ടയം ലോക്കൽ കമ്മിറ്റി കോട്ടയം സപ്ലൈകോയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റ് അനുവധി ജീവിത പ്രശ്നങ്ങളും കൊണ്ട് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാതായ സാഹചര്യത്തിൽ അതു പരിഹരിക്കാൻ മുൻകൈയെടുക്കാതെ കേരളീയവും നവ കേരള യാത്രയും നടത്തി ഖജനാവിലെ നികുതി പണം ധൂർത്തടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മിനി കെ. ഫിലിപ്പ് പറഞ്ഞു. ജനാനുകൂലമായി തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ ജനങ്ങൾ പ്രതിഷേധ സമരവുമായി രംഗത്തുവരണമെന്നും അവർ അഭ്യർത്ഥിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലോക്കൽ സെക്രട്ടറി എ.ജി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി. എൻ തങ്കച്ചൻ, എ.ഐ.എം.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എസ് ചെല്ലമ്മ, എ.ഐ.ഡി.വൈ. ഓ ജില്ലാ സെക്രട്ടറി അരവിന്ദ് വേണുഗോപാൽ ലോക്കൽ കമ്മറ്റി അംഗങ്ങൾ എം.കെ ഷഹസാദ് , സാലി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]