

ഗവർണറുടെ പ്രശ്നങ്ങൾ സർക്കാരിന് പരിഹരിക്കാൻ ആവില്ല; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്.
സ്വന്തം ലേഖിക.
കോഴിക്കോട് :ഗവര്‍ണറുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് പരിഹരിക്കാനാകുന്നതല്ലന്നും ,ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ് രംഗത്തെത്തി .
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഇതിനെതിരെ സംഘടിക്കണമെന്നും എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരത്തില്‍ പങ്കെടുക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു.
എന്നാൽ ബാനര്‍ അഴിപ്പിച്ചാല്‍ പകരം നൂറ് ബാനറുകള്‍ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ പ്രവർത്തകർ നേരത്തെ തന്നെ പറഞ്ഞിരുന്നു. ക്യാമ്പസിലെ ബാനറുകള്‍ അഴിപ്പിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് ഗവര്‍ണര്‍ക്ക് അറിയില്ലേ എന്നും എസ്എഫ്ഐ ചോദിക്കുന്നുണ്ട് . ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ ‘Dont spit hans and pan parag’ റോഡ് എഴുത്തുകളുമായി എസ്എഫ്ഐ രംഗത്ത് എത്തി. ഇന്നും പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ്.
ഗവര്‍ണര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ താമസിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലന്നും . ചാന്‍സലറുടെ അധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നും ചാന്‍സലര്‍ ആ പദവിയില്‍ കടിച്ചുതൂങ്ങി കിടക്കുകയാണന്നും പി രാജീവ് പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് ഒപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ക്യാമ്പസിൽ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍തുകയും ചെയ്തു. വീണ്ടും പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതയിലാണ് പൊലീസ്.
വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]