
സിനിമയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ളവരാണ് താരങ്ങൾ. പ്രത്യേകിച്ച് സൂപ്പർ താരങ്ങൾക്ക്. ഒപ്പം അഭിനയിക്കുന്നവർക്ക് മമ്മൂട്ടി, മോഹൻലാലിനെ പോലുള്ളവരോട് തോന്നുന്ന ആരാധന പലപ്പോഴും ചർച്ചയാകാറുമുണ്ട്. അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് നടൻ അമിത് ചക്കാലക്കൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ അനുഭവം ആണ് അമിത് ചക്കാലക്കൽ പറയുന്നത്. ആക്ട് ചെയ്ത് ഒരാളെ ഫാൻ ആക്കുന്ന മോഹൻലാലിനെയാണ് സെറ്റിൽ കാണാൻ സാധിച്ചതെന്ന് നടൻ പറയുന്നു. തന്റെയൊരു സിനിമയുടെ പ്രമോഷനിടെ ആയിരുന്നു അമിത്തിന്റെ തുറന്നുപറച്ചിൽ.
“സെറ്റിൽ ഒരു നോർത്ത് ഇന്ത്യക്കാരി ഉണ്ടായിരുന്നു. പുള്ളിക്കാരി പ്രോസ്തെറ്റിക് മേക്കപ്പ് ആർട്ടിസ്റ്റാണ്. നല്ല സുന്ദരിയാണ് അവർ. സെറ്റിൽ അവർ ഭയങ്കര ആറ്റിറ്റ്യൂഡിൽ നിൽക്കുകയാണ്. ലാലേട്ടൻ അഭിനയിക്കാൻ വരികയാണ്. ഇവളെ സംബന്ധിച്ചിടത്തോളം പുള്ളിക്കാരൻ പ്രായമായിട്ടുള്ള തടിയുള്ള ആക്ടർ ആണ്. ലാലേട്ടന് പുള്ളിക്കാരി വലിയ വിലയൊന്നും കൊടുത്തിട്ടില്ലെന്ന് കാണുമ്പോൾ തന്നെ മനസിലാകും. അദ്ദേഹം വന്ന് പെർഫോമൻസ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും അവർ കൂളിംഗ് ഗ്ലാസൊക്കെ ഊരിവച്ചിട്ട് നോക്കി നിൽക്കയാണ്. അതായത്, ആ സെറ്റിലെ തന്നെ ആളെ ലാലേട്ടൻ ഫാൻ ആക്കി മാറ്റുകയാണ്. ആക്ട് ചെയ്ത് ഒരാളെ ഫാൻ ആക്കുക എന്ന് പറയില്ലേ. അതാണ് അത്. ലാലേട്ടന്റെ രണ്ട് പടങ്ങൾ കണ്ട് കഴിഞ്ഞാൽ ആ വലയത്തിൽ നമ്മൾ വീണ്ട് പോകും. അതവരുടെ ഒരു മാജിക് ആണ്”, എന്നായിരുന്നു അമിത് ചക്കാലക്കലിന്റെ വാക്കുകൾ.
അതേസമയം, നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21ന് തിയറ്ററിലെന്നും. കോര്‍ട്ട് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രിയ മണിയാണ് നായികയായി എത്തുന്നത്.
Last Updated Dec 17, 2023, 5:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]