
മിസോറാമിനെ മ്യാൻമറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു
മിസോറാമിനെ മ്യാൻമറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു
കലദൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായ അതിർത്തി കടന്നുള്ള റോഡാണിത്
26 കിലോമീറ്റർ റോഡ് പദ്ധതി. ദക്ഷിണ മിസോറാമിലെ ലോങ്ട്ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്വെ തുറമുഖവുമായി ഈ റോഡ് ബന്ധിപ്പിക്കും
ഈ അന്താരാഷ്ട്ര പാത നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇത് മിസോറാമിലെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകും.
മിസോറാമിനെ നാഗാലാൻഡിലേക്കും മണിപ്പൂരിലേക്കും ബന്ധിപ്പിക്കാൻ 20,000 കോടി രൂപയുടെ റോഡ് പദ്ധതിയും വരുന്നുണ്ട്.
മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ നീളം 986 കിലോമീറ്ററായിരുന്നുവെന്ന് നിതിൻ ഗഡ്കരി. 2023 ആകുമ്പോഴേക്കും ഈ കണക്ക് 1,478 കിലോമീറ്ററായി വളർന്നു
റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷം മിസോറാമിൽ 8,000 കോടി രൂപ ചെലവിൽ 355 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയതായും ഗഡ്കരി പറയുന്നു
സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ഐസ്വാളിനും ടുപാങ്ങിനുമിടയിൽ 373 കിലോമീറ്റർ റോഡ് പദ്ധതി അടുത്ത വർഷം ജൂണോടെ പൂർത്തിയാക്കും
മിസോറാമിലെ ആറ് ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 7,361 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. ഈ പദ്ധതി ഐസ്വാളും സെർച്ചിപ്പും ഉൾപ്പെടെ ആറ് ജില്ലകളെ ബന്ധിപ്പിക്കും
ഈ കണക്ടിവിറ്റി മേഖലയിൽ സമ്പദ്വ്യവസ്ഥ, വ്യാപാരം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]