
ചെന്നൈ: ചെന്നൈ പുഴൽ ജയിലിൽ നിന്ന് കടന്നുകളഞ്ഞ വനിതാ തടവുകാരി ബെംഗളൂരുവില്‍ പിടിയിൽ. മൂന്ന് ദിവസം മുന്‍പ് ജയിൽ ചാടിയ ജയന്തിയെ പിടികൂടിയത് ബെംഗളൂരുവിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് നിന്ന്. ബെംഗളുരു സ്വദേശിയായ ജയന്തി ചെന്നൈയിലെ പെരുമ്പാക്കത്തായിരുന്നു ജയിലാവുന്നതിന് മുന്‍പ് താമസിച്ചിരുന്നത്. ചെന്നൈയിലെ ആരുമ്പാക്കം പൊലീസ് സ്റ്റേഷനിൽ മൂന്ന് മോഷണ കേസുകളാണ ജയന്തിക്കെതിരെയുള്ളത്.
ചൂളമേട് പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. സ്പെഷ്യൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടയിലാണ് ഇവർ ചാടി പോയത്. ചെന്നൈ പൊലീസ് ഇവരെ ഗുണ്ടാ നിയമ പ്രകാരം നവംബറിൽ തടവിലാക്കിയിരുന്നു. ഡിസംബർ 13നാണ് ജയന്തി ജയിലിൽ നിന്ന് മുങ്ങിയത്. വൈകുന്നേര സമയത്ത് തടവുകാരുടെ എണ്ണമെടുക്കുമ്പോഴാണ് ജയന്തി മുങ്ങിയത് മനസിലാവുന്നത്.
ഇതേ ദിവസം രണ്ട് വാർഡന്മാരുടെ സാന്നിധ്യത്തിൽ അതിഥികളുടെ സന്ദർശന ഇടം ജയന്തി വൃത്തിയാക്കിയിരുന്നു. ഇവരെ കാണാതായതിന് പിന്നാലെ ഈ രണ്ട് വാർഡന്മാരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ട് പ്രത്യേക സംഘമാണ് ജയന്തിക്കായി തിരച്ചിൽ നടത്തിയത്. ജയന്തി ബെംഗളുരുവിലുണ്ടെന്ന രഹസ്യ വിവരത്തേ തുടർന്നായിരുന്നു തമിഴ്നാട് പൊലീസ് സംഘം കർണാടകയിലെത്തിയത്.
Last Updated Dec 17, 2023, 10:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]