

ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവിവിലാസം എൻഎസ്എസ് കരയോഗത്തിന്റെയും പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
ഏറ്റുമാനൂർ: ചൂരക്കുളങ്ങര ദേവിവിലാസം 4388 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും, പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കരയോഗ മന്ദിര ഹാളിലാണ് ക്യാമ്പ് നടന്നത്.
ക്യാമ്പിൽ പങ്കെടുത്തവർക്ക് നേത്ര കാഴ്ച്ച പരിശോധനകൾ, കൺസൾട്ടേഷൻ, മരുന്ന് എന്നിവ സൗജന്യമായിരുന്നു. തിമിര രോഗികൾക്ക് അത്യാധുനിക കാറ്ററാക്ട് സർജറി മിതമായ നിരക്കിൽ പൈക ലയൺസ് കണ്ണാശുപത്രിയിൽ ചെയ്ത് നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മിതമായ നിരക്കിൽ കണ്ണടയും ക്യാമ്പിൽ ലഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത 150 പേർക്കാണ് ക്യാമ്പിന്റെ പ്രയോജനം ലഭ്യമായത്.
ക്യാമ്പ് NSS മേഖലാ കൺവീനർ ശ്രീ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുകയും, വാർഡ് മെമ്പർ ശ്രീമതി രജിത ഹരികുമാർ ആശംസയും അർപ്പിച്ചു. കരയോഗം പ്രസിഡന്റ് ടികെ ദിലീപ്, സെക്രട്ടറി എ ആർ ശ്രീകുമാർ, വൈസ് പ്രസിഡന്റ് Dr. ഗോപാലകൃഷ്ണൻ നായർ, ജോയിൻ സെക്രട്ടറി കെ എൻ പ്രദീപ്കുമാർ, ട്രഷറർ പിജി ഗോപാലകൃഷ്ണൻ നായർ, കരയോഗ,വനിതാ സമാജം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]