
ബംഗളൂരു – ഈ സീസണിലെ ഐ.എസ്.എല്ലില്‍ ബംഗളൂരുവിന് രണ്ടാം ജയം. വാലറ്റക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ജാംഷഡ്പൂരിനെ അവര്‍ 1-0 ന് തോല്പിച്ചു. 44ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസ് പെനാല്‍ട്ടിയിലൂടെ വിജയ ഗോളടിച്ചു. മൂന്നര മാസത്തിനു മുമ്പാണ് ബംഗളൂരു അവസാനം ജയിച്ചത്. ഇതേ ടീമിനെതിരായ എവേ മത്സരത്തില്‍.
11 കളികളില്‍ രണ്ടാം ജയത്തോടെ ബംഗളൂരു (10 പോയന്റ്) ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു. ജാംഷഡ്പൂര്‍ (6) ഈ സീസണില്‍ ഒരു മത്സരം മാത്രമേ ജയിച്ചിട്ടുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ സിറ്റിയും ഈസ്റ്റ്ബംഗാളും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഈ സീസണില്‍ പരാജയമറിയാത്ത മൂന്നു ടീമുകളിലൊന്നാണ് മുംബൈ. എട്ട് കളിയില്‍ നാലു ജയവും നാല് സമനിലയുമാണ്. മോഹന്‍ബഗാനും ഗോവയുമാണ് മറ്റ് അജയ്യ ടീമുകള്‍.