
മുംബൈ: രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സ് നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതിന് പിന്നാലെ ഉയരുന്ന ആരാധകരോഷം സമൂഹമാധ്യമങ്ങളിലേക്ക് പടര്‍ന്നിരുന്നു. ഹാര്‍ദിക്കിനെ മുംബൈ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെ വെറും ഒരു മണിക്കൂറില്‍ മുംബൈക്ക് എക്സില്‍ (മുമ്പ് ട്വിറ്റര്‍) നഷ്ടമായത് നാലു ലക്ഷം ഫോളോവേഴ്സിനെയായിരുന്നു. മാത്രമല്ല, ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രണ്ട് ലക്ഷം പേരും മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തു. ഹാര്‍ദിക്കിനോട് എത്രത്തോളം എതിര്‍പ്പുണ്ടെന്നുള്ളത് ഇതിലൂടെ വ്യക്തം.
ഇന്ന് ഇതുവരെയുള്ള കണക്കുകള്‍ പ്രകാര മുംബൈക്ക് എക്സില്‍ ആകെ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. ഈ കൊഴിഞ്ഞുപോക്ക് ഗുണം ചെയ്തത് ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ്. 1.5 ലക്ഷത്തോളം ആളുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഫോളോ ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഹാര്‍ദിക്കിനെ നായകനായി പ്രഖ്യാപിക്കും മുമ്പ് 86 ലക്ഷം പേരാണ് ട്വിറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തുടര്ന്നിരുന്നത്.
എന്നാല്‍ പ്രഖ്യാപനം വന്നതിന് ഒരു മണിക്കൂറിന് ശേഷം ഇത് 82 ലക്ഷത്തിലേക്ക് വീഴുകയായിരുന്നു. ഇപ്പോഴും 82 ലക്ഷത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഐപിഎല്ലില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി എക്കാലത്തും മത്സരിക്കുന്ന മുംബൈക്ക് പക്ഷെ സമൂഹമാധ്യമങ്ങളിലെ പിന്തുണക്കാരുടെ കാര്യത്തില്‍ ഇപ്പോഴും ചെന്നൈയോട് മുട്ടാറായിട്ടില്ല.
എക്സില്‍ ഒന്നരകോടി ആരാധകരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിന്തുടരുന്നവരായിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 1.27 കോടി ആരാധകരാണ് മുംബൈ ഇന്ത്യന്‍സിനെ പിന്തുടരുന്നത്. എന്നാല്‍ അവിടെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈയെക്കാള്‍ ഏറെ മുന്നിലാണ്. 1.31 കോടി പേര് ചെന്നൈയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ഇന്നലെ ഹാര്‍ദ്ദിക്കിനെ നായകനായി തെരഞ്ഞെടുത്തതിന് പിന്നാലെ മുംബൈ ജേഴ്സിയും തൊപ്പിയുമെല്ലാം കത്തിച്ച് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]